in

‘മൂന്നാർ’: മമ്മൂട്ടി ചിത്രം അങ്കിളിന് ശേഷം ജോയ് മാത്യുവിന്‍റെ പുതിയ ചിത്രം

‘മൂന്നാർ’: മമ്മൂട്ടി ചിത്രം അങ്കിളിന് ശേഷം ജോയ് മാത്യുവിന്‍റെ പുതിയ ചിത്രം

‘ഷട്ടർ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് ജോയ് മാത്യു. അതിനു ശേഷം ഈ വർഷം ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ‘അങ്കിൾ’ എന്ന ചിത്രവും പുറത്തിറങ്ങി. ഇപ്പോൾ ഇതാ മറ്റൊരു ചിത്രവുമായി ജോയ് മാത്യു എത്തുക ആണ്.

ജോയ് മാത്യുവിന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് ‘മൂന്നാർ’ എന്നാണ്. മുൻ ചിത്രങ്ങളെ പോലെ പുതിയ ചിത്രവും സ്ത്രീ പ്രാധാന്യമുള്ളത് ആണെന്നാണ് സൂചന. ചിത്രത്തിലേക്ക് ഒരു നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് താൻ എന്ന് ജോയ് മാത്യു ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

രണ്ടു മാസത്തിനുള്ളിൽ മൂന്നാറിന്‍റെ ചിത്രീകരണം തുടങ്ങും എന്നാണ് വിവരം. ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല.

പൃഥ്വിരാജ് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിൽ ഇന്ദ്രജിത്തും ജോയിൻ ചെയ്തു!

സിനിമ കണ്ടു തുടങ്ങിയ കാലം മുതലേ മോഹൻലാൽ ആരാധകൻ; ലാലേട്ടൻ തനിക്കൊരു ലഹരി ആണെന്ന് ബിജു മേനോൻ