in , ,

അന്ന് ജോസഫ്, ഇന്നിനി ‘ഇരട്ട’ പവറിലും ജോജു വരുന്നു; ട്രെയിലർ അതിഗംഭീരം…

അന്ന് ജോസഫ്, ഇന്നിനി ‘ഇരട്ട’ പവറിലും ജോജു വരുന്നു; ട്രെയിലർ അതിഗംഭീരം…

2018ൽ പുറത്തിറങ്ങിയ ‘ജോസഫ്’ എന്ന ചിത്രം ജോജു ജോർജ് എന്ന നടന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനവുമായി എത്തിയ ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെ നിരവധി ആരാധകരെ ആണ് ജോജു നേടിയെടുത്തത്. ഇതിന് ശേഷം ജോജു ജോർജിന്റെ മികച്ച പ്രകടനവുമായി നിരവധി ചിത്രങ്ങൾ വന്നു. ഇപ്പോളിതാ വീണ്ടും ഒരു ജോജു ജോർജ് ചിത്രം റിലീസിന് തയ്യാറായിരിക്കുക ആണ്. ഇരട്ട വേഷത്തിൽ ജോജു ജോർജ് അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പേരും ‘ഇരട്ട’ എന്നാണ്. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ഇന്ന് പുറത്തുവിട്ടു.

വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരങ്ങളുടെ വേഷങ്ങളിൽ ആണ് ജോജു ജോർജ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പോലീസ് വേഷമാണ് ഒന്ന്. ജോജുവിന്റെ മികച്ച പ്രകടത്തിന്റെ സൂചനകൾ ആണ് ട്രെയിലർ നൽകിയിരിക്കുന്നത്. തെന്നിന്ത്യൻ താരം അഞ്ജലിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. അഞ്ജലിയ്ക്കും ചിത്രത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന റോൾ ആണ് ലഭിച്ചിരിക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. സൃന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബു മോൻ, അഭിറാം, ശരത്ത് സഭ, ഷെബിൻ, ശ്രീജ, ജിത്തു അഷ്റഫ് എന്നിവരാണ് മറ്റ് താരങ്ങൾ. ട്രെയിലർ:

‘ജോ ആൻഡ് ജോ’ ടീം വീണ്ടും; ’18 പ്ലസ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്…

“ഇത് ബോളിവുഡിന്റെ ഡ്രൈവിംഗ് ലൈസൻസ്”; ‘സെൽഫി’ ട്രെയിലർ ഇതാ…