in , ,

രസിപ്പിച്ച് ‘ജയ ജയ ജയ ജയ ഹേ’ ട്രെയിലർ; ചിത്രം നാളെ തിയേറ്ററുകളില്‍…

രസിപ്പിച്ച് ‘ജയ ജയ ജയ ജയ ഹേ’ ട്രെയിലർ; ചിത്രം നാളെ തിയേറ്ററുകളില്‍…

ദർശന രാജേന്ദ്രനും ബേസിൽ ജോസഫും നായികാ നായകന്മാർ ആകുന്ന ‘ജയ ജയ ജയ ജയ ഹേ’ നാളെ (ഒക്ടോബർ 28) റിലീസിന് തയ്യാറാക്കുക ആണ്. വിപിൻ ദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയത് സംവിധായകൻ വിപിൻ ദാസിന് ഒപ്പം നാഷിദ് മുഹമ്മദ് ഫാമിയും കൂടി ചേർന്നാണ്. കൊല്ലത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദർശന ടൈറ്റിൽ റോളിൽ എത്തുമ്പോൾ ബേസിൽ ദർശനയുടെ ഭർത്താവിന്റെ വേഷത്തിൽ എത്തുന്നു. ഇരുപതുകാരിയായ ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു.

നവദമ്പതികളെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഹാസ്യത്തിന് പ്രാധാന്യം കൊടുത്താണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീ പുരുഷനും മുകളിൽ പോകരുത് എന്ന കാഴ്ചപ്പാടുള്ള ഒരാളായി ആണ് ബേസിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന സൂചനകൾ ആണ് ട്രെയിലർ നൽകുന്നത്. വളരെ ഗൗരവമായ വിഷയം ഹാസ്യത്തിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, മഞ്ജു പിള്ള, നോബി മാർക്കോസ്, ആനന്ദ് മന്മഥൻ എന്നിവരും അഭിനയിക്കുന്നു. നേരത്തെ ബേസിൽ ജോസഫും അഭിനയിച്ച ജെയ്ൻമാനെ നിര്‍മ്മിച്ച ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ജയ ജയ ജയ ജയ ഹേയും നിർമ്മിച്ചിരിക്കുന്നത്. ട്രെയിലര്‍:

“മാസ് പരിവേഷത്തിൽ ദിലീപ്”; അരുൺ ഗോപി ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി…

സറഗേറ്റ് അമ്മയായി സാമന്ത, ആക്ഷനും ത്രില്ലും നിറഞ്ഞ് ‘യശോദ’ ട്രെയിലർ…