സറഗേറ്റ് അമ്മയായി സാമന്ത, ആക്ഷനും ത്രില്ലും നിറഞ്ഞ് ‘യശോദ’ ട്രെയിലർ…

ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ചേർന്ന് വിവിധ ഭാഷകളിൽ സാമന്തയുടെ പാൻ ഇന്ത്യൻ ചിത്രമായ ‘യശോദ’യുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിൽ ദുൽഖർ സൽമാൻ ആണ് ട്രെയിലർ റിലീസ് ചെയ്തത്. വിജയ് ദേവരകൊണ്ട, സൂര്യ, രക്ഷിത് ഷെട്ടി, വരുൺ ദെവാൻ എന്നിവർ യഥാക്രമം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ട്രെയിലർ ലോഞ്ച് ചെയ്തു. മലയാളത്തിൽ നിന്ന് ഉണ്ണി മുകുന്ദനും തമിഴിൽ നിന്ന് വരലക്ഷ്മി ശരത്ത്കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം കൂടിയായ യശോദ സംവിധാനം ചെയ്തത് ഹരിയും ഹരീഷും ചേർന്നാണ്. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലങ്ക കൃഷ്ണ പ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 11ന് തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ 2 മിനിറ്റ് 22 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്.
വാടക ഗർഭധാരണത്തിന് തയ്യാറായ അമ്മയായാണ് സാമന്തയെ ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്ന സൂചന ട്രെയിലർ നൽകുന്നു. വളരെ ഗുരുതരമായ ഒരു മെഡിക്കൽ ക്രൈം ആണ് ചിത്രത്തിന്റെ വിഷയമാകുന്നത എന്ന് ട്രെയിലറിലെ ഡയലോഗുകളിൽ നിന്ന് മനസിലാക്കാം. ചിത്രത്തിന്റെ പേര് വന്നത് ഭഗവാൻ ശ്രീകൃഷ്ണന്റെ വളർത്തമ്മയുടെ പേരിൽ നിന്നാണെന്നും ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിന്റെ പ്ലോട്ട് ഏകദേശം ട്രെയിലർ വ്യക്തമാക്കുന്നുണ്ട് എങ്കിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ ഒരുപാട് ചിത്രത്തിൽ ഉണ്ടാവും എന്ന് നിർമ്മാതാവ് ശിവലങ്ക കൃഷ്ണ പ്രസാദ് വെളിപ്പെടുത്തി. ചിത്രത്തിൽ സാമന്തയുടെ ആക്ഷൻ സീനുകളും കൂടാതെ ഉണ്ണി മുകുന്ദനും സാമന്തയും തമ്മിലുള്ള ഒരു റൊമാന്റിക് ട്രക്കും ഉണ്ടാവും എന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ട്രെയിലർ: