in

“മാസ് പരിവേഷത്തിൽ ദിലീപ്”; അരുൺ ഗോപി ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി…

“മാസ് പരിവേഷത്തിൽ ദിലീപ്”; അരുൺ ഗോപി ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി…

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്നു എന്ന വാർത്ത വലിയ ആവേശത്തോടെ ആണ് ആരാധകർ സ്വീകരിച്ചത്. ഇന്നിപ്പോൾ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പിറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. ബാന്ദ്ര എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത് മാസ് ലുക്കിൽ ആണ്. മുടി നീട്ടി വളർത്തി താടിയോടുള്ള ലുക്കിൽ ആണ് താരത്തെ കാണാൻ കഴിയുന്നത്. ഒരു കൈയിൽ തോക്കും മറു കൈയിൽ എരിയുന്ന സിഗരറ്റുമായി കാണപ്പെടുന്ന ദിലീപ് ചിത്രത്തിൽ ഒരു ഡോണിന്റെ വേഷത്തിൽ ആകും എത്തുക എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്.

അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് ഉദയകൃഷ്ണ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ്. തെന്നിന്ത്യൻ സൂപ്പർ നായിക തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിന്റെ പൂജയ്ക്ക് തമന്ന എത്തിയതിന്റെ ചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷാജി കുമാര്‍ നിര്‍ഹിക്കുന്നു . സംഗീതം സാം സി.എസും എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിർ‌വഹിക്കുന്നു. മുംബൈ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

ധനുഷിന്റെ സൂപ്പർനാച്ചുറൽ ത്രില്ലർ ‘നാനേ വരുവേന്റെ’ സ്‌ട്രീമിംഗ്‌ ഒടിടിയിൽ ആരംഭിച്ചു…

രസിപ്പിച്ച് ‘ജയ ജയ ജയ ജയ ഹേ’ ട്രെയിലർ; ചിത്രം നാളെ തിയേറ്ററുകളില്‍…