ബോക്സ് ഓഫീസിൽ തിളങ്ങി ‘ജയ ജയ ജയ ജയ ഹേ’; കളക്ഷൻ റിപ്പോർട്ട്…
ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ‘ജയ ജയ ജയ ജയ ഹേ’ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുക ആണ്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നേറുന്നത് മികച്ച വീക്കെൻഡ് ബോക്‌സ് ഓഫീസ് കളക്ഷനിലേക്ക് ആണ് നീങ്ങുന്നത്. ഈ ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുക ആണ്. 2.42 കോടി കളക്ഷൻ ആണ് രണ്ട് ദിവസം കൊണ്ട് ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. 1.1 കോടി ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ ഷെയർ. ചെറിയ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം മികച്ച ഓപ്പണിംഗ് കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ഞായർ ദിനമായ ഇന്ന് ചിത്രം മികച്ച മുന്നേറ്റം നടത്തും എന്ന് മൂവി ടിക്കറ്റ് സൈറ്റുകളിലെ ബുക്കിംഗുകള്‍ സൂചിപ്പിക്കുന്നു.
ദര്‍ശന അവതരിപ്പിക്കുന്ന ജയ എന്ന ജയഭാരതിയുടെ കഥയാണ് സിനിമ പറയുന്നത്. മകളുടെ അഭിലാഷങ്ങളെക്കുറിച്ച് ഒരിക്കലും വേവലാതിപ്പെടാത്ത ഒരു യാഥാസ്ഥിതിക ഇടത്തരം കുടുംബമാണ് അവളുടേത്. ഡിഗ്രി കോഴ്‌സ് ചെയ്യുന്നതിനിടയിൽ രാജേഷ് എന്ന കോഴി ഫാം ഉടമയെ വിവാഹം കഴിക്കേണ്ടി വരുന്നു. രാജേഷ് ഒരു സ്ത്രീക്കും അനുയോജ്യമായ ജീവിത പങ്കാളിയായിരുന്നില്ല, അതിനാൽ ജയയുടെ വീട്ടിലെ ദിവസങ്ങൾ കഠിനമായിരുന്നു. താൻ നേരിട്ട അധിക്ഷേപങ്ങൾക്ക് അവൾ എങ്ങനെ പരിഹാരം കണ്ടെത്തുന്നു എന്നതാണ് ജയ ജയ ജയ ജയ ഹേയിൽ കാണാന്‍ കഴിയുക. അജു വർഗീസ് ,അസീസ് നെടുമങ്ങാട് ,സുധീർ പറവൂർ ,മഞ്ജു പിള്ള ,ഹരീഷ് പെങ്കൻ ,നോബി മാർക്കോസ് ,ശരത് സഭ ,ആനന്ദ് മന്മധൻ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ട്രെയിലര്‍: