ഗൗരി കിഷൻ – ഗോവിന്ദ് വസന്ത ടീം ഒന്നിക്കുന്ന ‘ലിറ്റിൽ മിസ് റാവുത്തറി’ലേ ഗാനം പുറത്ത്…

0

ഗൗരി കിഷൻ – ഗോവിന്ദ് വസന്ത ടീം ഒന്നിക്കുന്ന ‘ലിറ്റിൽ മിസ് റാവുത്തറി’ലേ ഗാനം പുറത്ത്…

96 എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും നടി ഗൗരി കിഷനും ഒന്നിക്കുന്ന ചിത്രമാണ് ‘ലിറ്റിൽ മിസ് റാവുത്തർ’. ഒരു മ്യൂസിക്കൽ റൊമാന്റിക് ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രം നവാഗതനായ വിഷ്ണു ദേവാണ് സംവിധാനം ചെയ്യുന്നത്. മുൻപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇപ്പോളിതാ ഗോവിന്ദ് വസന്തയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുക ആണ് നിർമ്മാതാക്കൾ. ‘സ്നേഹദ്വീപിലെ’ എന്ന് തുടങ്ങുന്ന ഗാനം ആണ് പുറത്തുവന്നിരിക്കുന്നത്. ചിന്മയി ശ്രീപദയും പ്രദീപ് കുമാറും ചേർന്ന് ആലപിച്ച ഗാനമാണ് ഇത്. 96 എന്ന ചിത്രത്തിലും ഇരുവരും ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിരുന്നു.

ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലി ആണ്. ഗ്രാഫിക്സ് ദൃശ്യങ്ങൾ ഉൾകൊള്ളിച്ചുള്ള ലിറിക്കൽ വീഡിയോ ആയാണ് ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ഷെർഷ ഷെരീഫാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. അർജുൻ റെഡ്ഡി, മഹാനടി തുടങ്ങിയ ചിത്രങ്ങൾ വിതരണം ചെയ്ത എസ് ഒറിജിനൽസിന്റെ ബാനറിൽ സൃജൻ യാരബോളുവും സഹനിർമ്മാതാവ് സുതിൻ സുഗതനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് പ്രതാപ് എഡിറ്റിംഗും ലൂക്ക് ജോസ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. വീഡിയോ: