in

‘ഇന്ത്യൻ 2’ കേരളാ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുന്ന ഡേറ്റും സമയവും പ്രഖ്യാപിച്ച് ശ്രീ ഗോകുലം മൂവീസ്…

‘ഇന്ത്യൻ 2’ കേരളാ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുന്ന ഡേറ്റും സമയവും പ്രഖ്യാപിച്ച് ശ്രീ ഗോകുലം മൂവീസ്…

ഉലകനായകൻ കമല്‍ഹാസൻ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ ജൂലൈ 12ന് ആഗോള റിലീസിന് ഒരുങ്ങുകയാണ്. 1996ല്‍ റിലീസായ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ഈ ചിത്രത്തിനായി ആവേശത്തോടെ ആണ് ആരാധകരും സിനിമാ പ്രേമികളും ഒരേ പോലെ കാത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്ന ഡേറ്റും സമയവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഈ ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും. ബുക്ക് മൈ ഷോ, പേടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങി എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഇതിന്റെ ടിക്കറ്റുകൾ അന്നേ ദിവസം മുതൽ ലഭ്യമാക്കും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നീ കമ്പനികൾ ചേർന്ന് ഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ എന്നിവരാണ് ഇന്ത്യൻ 2 താരനിരയിലെ പ്രമുഖർ.

ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് റിപ്പോർട്ട്. അനിരുദ്ധ് രവിചന്ദൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് രവി വർമ്മൻ ആണ്. തിരക്കഥ- ശങ്കർ, സംഭാഷണങ്ങൾ- ബി ജയമോഹൻ, കപിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ, ആക്ഷൻ – അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ജി കെ എം തമിഴ് കുമരൻ. പിആർഒ ശബരി.

സൂപ്പർ ഫൺ മോഹൻലാൽ ചിത്രവുമായി സത്യൻ അന്തിക്കാട്; നിർമ്മാണം ആശീർവാദ് സിനിമാസ്…

ചിത്രത്തിന് പേരും ആയി; ‘ഹൃദയപൂർവം’ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാൽ – സത്യൻ ടീം…