in

“ഇത് ഡീക്കോട് ചെയ്യാൻ കുറേ ഉണ്ടാകുമല്ലോ”; ‘ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചർച്ചയാകുന്നു…

“ഇത് ഡീക്കോട് ചെയ്യാൻ കുറേ ഉണ്ടാകുമല്ലോ”; ‘ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചർച്ചയാകുന്നു…

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ സുരേഷും സുമതലയും നായക കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രതീഷ് തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇപ്പൊൾ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി കമ്പനി, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ മൂന്ന് വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ആണ് റിലീസ് ആയിരിക്കുന്നത്.

പ്രേക്ഷകർക്ക് ഡീക്കോഡ് ചെയ്യാൻ പലതും ഒരുക്കി വെച്ചപ്പോലെയുള്ള പോസ്റ്ററുകൾ ആണ് എത്തിയിരിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഒരു റൊമാന്റിക് കോമഡി ചിത്രം എന്നതിന് അപ്പുറം മറ്റെന്തൊക്കെയോ ചിത്രത്തിൽ ഉണ്ടാകും എന്ന സൂചന പോസ്റ്ററുകൾ നല്കുന്നു. അതുകൊണ്ട് തന്നെ പല ചർച്ചകൾക്ക് ആണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്.

1960, 1990, 2023 എന്നീ മൂന്ന് വർഷങ്ങൾ പോസ്റ്ററിൽ സൂചിപ്പിച്ചിട്ടുണ്ട്. ആ കാലഘട്ടങ്ങളെ സൂചിപ്പിക്കുന്നത് ആണ് ഓരോ പോസ്റ്ററും എന്ന് കരുതാം. അന്യഗ്രഹ പേടകം ഉൾപ്പെടെ നിരവധി കാര്യങ്ങളും പോസ്റ്ററുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഗന്ധർവ്വ ലുക്കിൽ കുഞ്ചാക്കോ ബോബനേയും പോസ്റ്ററിൽ കാണാൻ കഴിയുന്നുണ്ട്.

ടൈം ലൂപ്പ്, ടൈം ട്രാവൽ സാധ്യതകൾ വരെ പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. അജഗജാന്തരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പള്ളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവർ സഹ നിർമാതാക്കൾ ആണ്.

Content Summary: Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha First Look Posters Released

“മൂന്നാമത്തെ ഷെഡ്യൂളും പൂർത്തിയായി, ഇനി ചെന്നൈയിൽ ഒരു മാസം”, ആവേശമായി എമ്പുരാൻ അപ്ഡേറ്റ്സ് ഇതാ…

കേരളത്തിൽ 50 കോടിയും കടന്ന് ‘പ്രേമലു’; ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള ചിത്രം!