“മൂന്നാമത്തെ ഷെഡ്യൂളും പൂർത്തിയായി, ഇനി ചെന്നൈയിൽ ഒരു മാസം”, ആവേശമായി എമ്പുരാൻ അപ്ഡേറ്റ്സ് ഇതാ…

2019 ൽ റിലീസ് ആയ ലൂസിഫർ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ്റെ മൂന്നാമത്തെ ഷെഡ്യൂളും പൂർത്തിയായി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ മൂന്നാം ഷെഡ്യൂൾ യു.എസിൽ ഫെബ്രുവരി അവസാനം ആയിരുന്നു ആരംഭിച്ചത്. മോഹൻലാലിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ടൊവിനോ തോമസ് എന്നിവരും ഈ ഷെഡ്യൂളിൽ പങ്കുചേർന്നിരുന്നു. മൂന്നാമത്തെ ഷെഡ്യൂൾ പൂർത്തിയാക്കിയതായി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പൃഥ്വിരാജും സ്ഥിരീകരിച്ചിട്ടുണ്ട്.
എമ്പുരാൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചില അധിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിൻ്റെ ബാക്കിയുള്ള ചിത്രീകരണം ഇനി ഇന്ത്യയിൽ ആണ് നടക്കുക. പ്രധാനമായും ചെന്നൈയിൽ ആണ് നാലാമത്തെ ഷെഡ്യൂൾ. മാർച്ചിൽ ആരംഭിക്കുന്ന ഈ ഷെഡ്യൂൾ ഒരു മാസത്തോളം നീണ്ടുനിൽക്കും. ഇത് പൂർത്തിയാക്കിയതിന് ശേഷം കുറച്ച് സീനുകൾ കേരളത്തിലും ചിത്രീകരിക്കും എന്നാണ് വിവരം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു എമ്പുരാൻ്റെ ചിത്രീകരണം ആരംഭിച്ചത്. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളായ ലൈ ക്ക പ്രൊഡക്ഷൻസിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. ആദ്യ ഭാഗത്തിൻ്റെ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസുമായി സഹകരിച്ച് ആണ് ലൈക്ക് പ്രൊഡക്ഷൻസ് ഈ ചിത്രം നിർമ്മിക്കുന്നത്. സുജിത്ത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ദീപക് ദേവ് ആണ് സംഗീതം ഒരുക്കുന്നത്.
Content Summary: L2 Empuraan third schedule concluded