‘ഹൃദയ’ത്തിലെ ‘സെൽവി’യും ‘ജോ’യും ജീവിതത്തിൽ ഒന്നിക്കുന്നു…

0

‘ഹൃദയ’ത്തിലെ ‘സെൽവി’യും ‘ജോ’യും ജീവിതത്തിൽ ഒന്നിക്കുന്നു…

പ്രേക്ഷകരുടെ ഹൃദയങ്ങൾ കവർന്ന വിനീത് – പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയം’ മലയാളത്തിന് നിരവധി പുതുമുഖ താരങ്ങളെയും സമ്മാനിച്ചിരുന്നു. പ്രേക്ഷകർക്ക് പരിചയമില്ലാത്ത മുഖങ്ങൾ കഥാപാത്രങ്ങളായി മികച്ച പ്രകടനങ്ങൾ ആണ് കാഴ്ചവെച്ചത്. സെൽവൻ എന്ന കഥാപാത്രത്തിന് കാമുകി വേഷത്തിൽ എത്തിയ സെൽവി, പ്രണവിന്റെ കഥാപാത്രത്തിന്റെ ജൂനിയർ ആയി എത്തിയ ‘ജോ’ എന്നിവർ പ്രേക്ഷകർ വളരെയധികം ശ്രദ്ധിച്ച കഥാപാത്രങ്ങൾ ആയിരുന്നു. ഇപ്പോളിതാ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുക ആണ്.

സൈക്കോളജിസ്റ്റ് കൂടിയായ അഞ്ജലി ആണ് സെൽവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോ ആയി അഭിനയിച്ചത് ആദിത്യൻ ചന്ദ്രശേഖറും. ഒരുവരും വിവാഹിതർ ആകാൻ ഒരുങ്ങുക ആണ്. വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. ‘നമ്മൾ പ്രണയത്തിലായത് ആണോ പ്രണയം നമ്മളെ തിരഞ്ഞെടുത്തത് ആണോ. എന്ത് തന്നെയായാലും ഈ ജീവിതത്തിൽ ഞാൻ ശരിക്കും ഭാഗ്യവതി ആണ്’ എന്ന ക്യാപ്ഷൻ നൽകി ആദിത്യന് ഒപ്പമുള്ള ചിത്രം അഞ്ജലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ആദിത്യൻ. ‘കരിക്ക്’ ടീമിന് ഒപ്പം സംവിധായകനായും തിരക്കഥകൃത്ത് ആയും പ്രവൃത്തിച്ചിട്ടുള്ള ആദിത്യൻ മലയാള സിനിമയിലെ അരങ്ങേറ്റത്തിന് ഒരുങ്ങുക ആണ്. ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന കോമഡി ചിത്രത്തിലൂടെ ആണ് ആദിത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ ആണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

‘ഹൃദയ’ത്തിലെ നടൻ സംവിധായകനാകുന്നു; സുരാജും ബേസിലും സൈജുവും താരനിരയില്‍…