ലൂസിഫർ റീമേക്കിൽ ഡാൻസുമായി മെഗാതാരങ്ങളായ ചിരഞ്ജീവിയും സൽമാനും; പ്രോമോ വിഡീയോ…

0

ലൂസിഫർ റീമേക്കിൽ ഡാൻസുമായി മെഗാതാരങ്ങളായ ചിരഞ്ജീവിയും സൽമാനും; പ്രോമോ വിഡീയോ…

മലയാളത്തിന്റെ വമ്പൻ ഹിറ്റുകളിൽ ഒന്നായ ‘ലൂസിഫറിന്റെ’ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ്ഫാദർ’ റിലീസിന് ഒരുങ്ങുക ആണ്. മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി ആണ് മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ആണ് സൽമാൻ അവതരിപ്പിക്കുന്നത്. രണ്ട് മെഗാതാരങ്ങളെ ഒന്നിച്ച് ബിഗ് സ്ക്രീനിൽ കാണാൻ കഴിയും എന്നത് ആരാധകരിൽ ആവേശം തീർക്കുന്നുണ്ട്. ഇരുവരും സ്ക്രീനിൽ ഒന്നിക്കുക മാത്രമല്ല ഒരു ഗാന രംഗത്തിൽ ഡാൻസും ചെയ്യുന്നുണ്ട്. ഗോഡ്ഫാദറിലെ ഈ ഗാനത്തിന്റെ പ്രോമോ വീഡിയോ നിർമ്മാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്.

‘താർ മാർ തക്കർ മാർ’ എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ചിരഞ്ജീവിയും സൽമാൻ ഖാനും ഈ പെപ്പി നമ്പറിൽ തങ്ങളുടെ നൃത്ത വൈഭവം പ്രകടിപ്പിക്കുന്നത് കാണാം എന്ന സൂചന ആണ് വീഡിയോ നൽകുന്നത്. ഈ സ്പെഷ്യൽ ഡാൻസ് നമ്പർ കൊറിയോഗ്രാഫി ഒരുക്കിയത് പ്രഭുദേവ ആണ്. എസ് തമൻ ട്രാക്കിന് സംഗീതം നൽകിയിരിക്കുന്നു. പ്രോമോ വീഡിയോ കാണാം: