in

ഒടിടി റിലീസിന് ശേഷം ‘ഹിറ്റ് 2’ സ്ട്രീമിംഗിന് ലഭ്യമല്ലാതെയായി; എന്നാലും നിരാശ വേണ്ട…

ഒടിടി റിലീസിന് ശേഷം ‘ഹിറ്റ് 2’ സ്ട്രീമിംഗിന് ലഭ്യമല്ലാതെയായി; എന്നാലും നിരാശ വേണ്ട…

തെലുങ്ക് സിനിമാറ്റിക്ക് യൂണിവേഴ്‌സ് ആയ ഹിറ്റ് വേഴ്സിലെ രണ്ടാമത്തെ ചിത്രമായ ‘ഹിറ്റ് ദ് സെക്കന്റ് കേസ്’ കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വീഡിയോ ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. അദിവി ശേഷ് നായകനായ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വാടക അടിസ്ഥാനത്തിൽ സ്ട്രീം ചെയ്യാൻ ആയിരുന്നു ലഭ്യമാക്കിയിരുന്നത്. നിർഭാഗ്യവശാൽ, ഈ ചിത്രം നീക്കം ചെയ്തിരിക്കുക ആണ് പ്രൈം വീഡിയോ. ഇപ്പോൾ ചിത്രം സ്ട്രീം ചെയ്യാൻ ലഭ്യമല്ല എങ്കിൽ കൂടിയും പ്രേക്ഷകർ നിരാശ ആവണ്ട കാര്യമില്ല. എന്തെന്നാൽ ജനുവരി 6ന് ചിത്രം പ്രൈം വീഡിയോ മെമ്പേഴ്‌സിന് എല്ലാം തന്നെ ഫ്രീ ആയി തന്നെ ചിത്രം സ്‌ട്രീം ചെയ്തു കാണാൻ ആകും.

സൈലേഷ് കൊളാനു സംവിധാനം ചെയ്ത ചിത്രം തിയേറ്റർ റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങൾ നേടുകയും ബോക്സ് ഓഫീസ് വിജയമായ മാറുകയും ചെയ്തിരുന്നു. കെഡി എന്നറിയപ്പെടുന്ന കൃഷ്ണ ദേവ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ ആയിരുന്നു അദിവി ശേഷ് ഈ ചിത്രത്തിൽ അഭിനയിച്ചത്. മീനാക്ഷി ചൗധരി നായികയായി എത്തിയ ചിത്രത്തിൽ സുഹാസ്, റാവു രമേഷ്, കോമലീ പ്രസാദ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ആദ്യ 4 മിനിറ്റ് അദിവി ശേഷിന്റെ പിറന്നാൾ ദിനത്തിൽ നിർമ്മാതാക്കൾ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. വീഡിയോ:

കിടിലൻ ഗെറ്റപ്പിൽ പോലീസായി മമ്മൂട്ടി; പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്ത്…

മിനിറ്റുകൾക്കകം 10 മില്യൺ റിയൽ വ്യൂസ്; തരംഗമായി ‘വാരിസ്’ ട്രെയിലർ…