“എല്ലാ ഇടവും നമ്മ ഇടം താ”; ട്രീറ്റ് ആയി ദളപതിയുടെ ‘വാരിസ്’ ട്രെയിലർ…
ആരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ദളപതി വിജയ് ചിത്രമായ വാരിസിന്റെ ട്രെയിലർ പുറത്തിറങ്ങി. 2 മണിക്കൂർ 10 മിനിറ്റ് കൊണ്ട് ട്രെയിലർ 10 മില്യൺ റിയൽ വ്യൂസ് നേടി കഴിഞ്ഞു എന്ന് നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തു. ട്രെയിലർ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുക ആണ്. ചിത്രത്തിന്റെ നിർമ്മാതാവ് ദിൽ രാജു ഓഡിയോ ലോഞ്ചിൽ പറഞ്ഞതുപോലെ, ചിത്രം എല്ലാ വിഭാഗം വിജയ് ആരാധകരെയും ലക്ഷ്യവെച്ചുള്ള ഒരു സമ്പൂർണ്ണ ഫാമിലി എന്റർടെയ്‌നർ ആണെന്ന പ്രതീക്ഷ തന്നെയാണ് ട്രെയിലർ നൽകിയിരിക്കുന്നത്.
വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമ്പന്നനായ ഒരു സംരംഭകന്റെ അനന്തരാവകാശിയുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. ഒരു പ്രധാന സംഭവത്തിന് ശേഷം അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നത് ആണ് ഈ ചിത്രം. വാരിസിന്റെ പുതിയ ട്രെയിലർ ചിത്രത്തിന്റെ ഇതിവൃത്തം കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്. രണ്ട് ജ്യേഷ്ഠന്മാരുള്ള വിജയുടെ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
സന്തുഷ്ട കുടുംബത്തിൽ ശരത്കുമാർ ആണ് കുടുംബ നാഥന്റെ വേഷത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ഒരു ബിസിനസ്സ് എതിരാളി കുടുംബത്തെ മുഴുവൻ തകർക്കാൻ ശ്രമിക്കുന്നു. കുടുംബം ശിഥിലമാകുമ്പോൾ, വിജയുടെ കഥാപാത്രം എല്ലാം പഴയത് പോലെ ആക്കുവാൻ തിരിച്ചെത്തുന്നു എന്നതാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. രാഷ്മിക മന്ദന ആണ് വിജയുടെ നായികാ വേഷത്തിൽ എത്തുന്നത്. ശരത്ത് കുമാർ, ശ്രീകാന്ത്, ശ്യാം, പ്രകാശ് രാജ്, ജയസുധ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ട്രെയിലർ:
Massive 🔥🔥 #VarisuTrailer hits 10M + real-time views.#SunTV #ThalapathyVijay #Varisu #VarisuTrailerOnSunTV #SunTV #ThalapathyVijay #Varisu #VarisuTrailerOnSunTV @actorvijay @directorvamshi@SVC_official @MusicThaman@iamRashmika@karthikpalanidp@Cinemainmygenes pic.twitter.com/XnxfXXzUmA
— Sun TV (@SunTV) January 4, 2023