“ഒന്ന് അനുകരിക്കുന്നോ”; വാലിബൻ ചലഞ്ചുമായി മോഹൻലാൽ…
ദിവസങ്ങൾ എണ്ണി മലയാള സിനിമ ലോകവും പ്രേക്ഷകരും ഒരേ പോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻ്റെ ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ റിലീസ് ജനുവരി 25 ന് ആണ്. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ‘വാലിബൻ ചലഞ്ച് ‘ എന്ന പേരിൽ ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് നായകൻ മോഹൻലാൽ.
ആദ്യ ടീസറിൽ കണ്ട വാലിബനെ ജിമ്മിൽ അനുകരിക്കുന്നത് ആണ് ചലഞ്ച്. ജിമ്മിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് ആണ് മോഹൻലാൽ ഈ ചലഞ്ചിന് തുടക്കമിട്ടത്. വീഡിയോ:
I am calling this the #VaalibanChallenge! 💪🏼
Do you accept?#VaalibanVaraar #VaalibanOnJan25 #MalaikottaiVaaliban@mrinvicible @shibu_babyjohn @achubabyjohn @mesonalee @danishsait @johnmaryctve #maxlab @YoodleeFilms @nandi_katha @ActorManojMoses @VIKME #sajivsoman… pic.twitter.com/luZEncbyOB— Mohanlal (@Mohanlal) January 13, 2024