in

“കളക്ഷനിൽ ആദ്യ അഞ്ചിൽ മൂന്നും ലാൽ ചിത്രങ്ങൾ”; ‘നേര്’ ‘ഭീഷ്മ പർവ്വ’ത്തെയും പിന്നിലാക്കി…

“കളക്ഷനിൽ ആദ്യ അഞ്ചിൽ മൂന്നും ലാൽ ചിത്രങ്ങൾ”; ‘നേര്’ ‘ഭീഷ്മ പർവ്വ’ത്തെയും പിന്നിലാക്കി…

മലയാളത്തിൻ്റെ ബോക്സ് ഓഫീസ് രാജാവ് ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ – മോഹൻലാൽ. അത് ഒരിക്കൽ കൂടി പ്രേക്ഷകരെ ബോധ്യപ്പെടുത്തിയ ചിത്രമാണ് കഴിഞ്ഞ മാസം റിലീസ് ചെയ്ത നേര് എന്ന മോഹൻലാൽ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം കേരള ബോക്സ് ഓഫീസിൽ ആദ്യ അഞ്ചിൽ ഇടം നേടിയിരിക്കുകയാണ്. ഇതോട് കൂടി ആദ്യ അഞ്ചിൽ മൂന്നും മോഹൻലാൽ ചിത്രങ്ങൾ ആയി മാറിയിരിക്കുകയാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘ഭീഷ്മ പാർവ്വ’ത്തെ മറികടന്ന് ആണ് നേര് കേരള ബോക്സ് ഓഫീസിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ ചിത്രം ആണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പുലിമുരുകൻ, ലൂസിഫർ എന്നീ മോഹൻലാൽ ചിത്രങ്ങൾ ആണ് ടോപ്പ് 5 ൽ രണ്ടും മൂന്നും സ്ഥാനത്ത്.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത 2018 എന്ന ചിത്രമാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ശേഷം പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് പിറകിൽ നാലാം സ്ഥാനത്ത് ഉള്ളത് ആർ ഡി എക്സ് ആണ്. ഇതിൽ പിന്നിൽ ആണിപ്പോൾ ‘നേര്’ സ്ഥാനം പിടിച്ചിരിക്കുന്നത്.

“അതിഥിയെ കാത്ത് മനയിൽ ഭീതി പടർത്തി മമ്മൂട്ടി”; ‘ഭ്രമയുഗം’ ടീസർ…

“ഒന്ന് അനുകരിക്കുന്നോ”; വാലിബൻ ചലഞ്ചുമായി മോഹൻലാൽ…