“ഈ കല്യാണം കിടുക്കും”; ‘ഗുരുവായൂരമ്പലനടയിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

ജയ ജയ ജയ ജയ ഹേ എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം ഒരുക്കിയ വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ എന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്, ബസിൽ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു കോമഡി എൻ്റർടെയ്നർ ആണ്. ചിത്രത്തിൻ്റെ താരനിര യിലെ എല്ലാവരും അണിനിരക്കുന്ന ഒരു പോസ്റ്റർ ആണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവന്നിരിക്കുന്നത്. ഒരു ഫാമിലി വേഡിംഗ് എൻ്റർടെയ്നർ എന്ന കാപ്ഷൻ നൽകിയാണ് പൃഥ്വിരാജ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ഗുരുവായൂർ അമ്പലത്തിൽ ഒരു കല്യാണം കൂടാൻ വന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം എന്ന പ്രതീതി ആണ് പോസ്റ്റർ സൃഷ്ടിക്കുന്നത്. ബേസിൽ ജോസഫും അനശ്വര രാജനും ആണ് വധു-വരന്മാരുടെ വേഷങ്ങളിൽ പോസ്റ്ററിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും പോസ്റ്ററിൽ ഉണ്ട്. നിഖില വിമൽ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവർ ആണ് മറ്റ് താരങ്ങൾ.