വീട്ടിൽ ഒരു ദിവസം ഇരുന്നാൽ പട്ടിണിയാകുന്നവർ ഉണ്ട്, അവരെ സഹായിക്കണം: മോഹൻലാൽ

  0

  വീട്ടിൽ ഒരു ദിവസം ഇരുന്നാൽ പട്ടിണിയാകുന്നവർ ഉണ്ട്, അവരെ സഹായിക്കണം: മോഹൻലാൽ

  ലോകം മുഴുവൻ കൊറോണ വൈറസിന് നേരിടാൻ ഉള്ള ശ്രമത്തിൽ ആണ്. ഇന്ത്യയും ആ ശ്രമത്തിൽ ആണ്. പൊതുസ്ഥലങ്ങളിൽ പോകാതെ വീടുകൾക്ക് ഉള്ളിൽ കഴിയാൻ ഉള്ള നിർദ്ദേശങ്ങൾ സർക്കാരുകൾ നൽകുന്നു. തൊഴിൽ മേഖലയിൽ എല്ലാർക്കും തന്നെ തിരിച്ചടി നേരിടുന്ന സാഹചര്യം ആണ് ഉള്ളത്. ഏറ്റവും കൂടുതൽ ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത് ദിവസേനെ അന്നത്തെ വരുമാനം കണ്ടെത്തുന്നവർ ആണ്. പരസ്പരം സഹായിക്കേണ്ടത് എല്ലാരുടെയും കടമ ആണെന്ന് മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാൽ ഓർമ്മപ്പെടുത്തി.

  ഒരു ദിവസം വീട്ടിൽ ഇരുന്നാൽ പട്ടിണിയാകുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. തീർച്ചയായും അവരെ സഹായിക്കേണ്ട സമയം ആണിത്. മറ്റുചില രാജ്യങ്ങളിൽ ആളുകൾ പാനിക്ക് ആയി സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നു, മറ്റുള്ള ആളുകളെ സഹായിക്കാൻ തയ്യാർ ആകുന്നില്ല. അതെല്ലാം മാറ്റിയിട്ട് പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ട സമയം ആണിത്. നമ്മൾ ഇതിന് മുമ്പും ഇത്തരം കാര്യങ്ങൾ കണ്ടിട്ട് ഉണ്ട്. പ്രളയം അത് പോലെ നിപ്പ. അതിനേക്കാൾ ഒക്കെ വളരെ സീരീസ് ആയിട്ടുള്ള സമയം ആണ്. തീർച്ചയായും എങ്ങനെ ഒക്കെ സഹായിക്കാമോ, ആ നിലപാടിലേക്ക് എല്ലാ മനസുകളും വരണം – മനോരമക്ക് നല്കിയ ടെലിഫോൺ സംഭാഷണത്തിൽ മോഹൻലാൽ പറഞ്ഞു.

  വീടുകളിൽ ക്വാറന്റിൻ ആകുന്ന ആളുകളെ പറ്റിയും മോഹൻലാൽ മറ്റൊരു ശബ്ദരേഖയിൽ പറയുന്നുണ്ട്.

  അടച്ച മുറിയിൽ കഴിയുന്ന എല്ലാരും രോഗികൾ അല്ല. അവർ ഈ നാടിനുവേണ്ടിയാണ് 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെല്ലാം നാളെ ഒളിച്ചോടി ഈ നാട്ടിലേക്കിറങ്ങിയാൽ തടയാനാകുമോ? അവരിൽ രോഗം ഉള്ളവർ രോഗം പടർത്തിയാൽ എത്രത്തോളം തടയാനാകും? അത് കൊണ്ട് തന്നെ, ഓരോ മുറിക്ക് ഉള്ളിലും ഉള്ളത് നമുക്ക് വേണ്ടി ‘സ്വയം ബന്ധനസ്ഥരായവരാണ്’- മോഹൻലാൽ പറഞ്ഞു