“സൂര്യൻ്റെ തീ ഈ കോട്ട ചാമ്പലാക്കും”; വിസ്മയിപ്പിച്ച് ‘മലൈക്കോട്ടൈ വാലിബൻ’ ട്രെയിലർ…

മലയാളത്തിൻ്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ്റെ’ ട്രെയിലർ പുറത്തിറങ്ങി. 2 മിനിറ്റ് 33 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഹൈപ്പിന് ഒത്തു ഉയരുന്ന ഒരു മാസ് മസാല സിനിമാ അല്ല, ബിഗ് ക്യാൻവാസിൽ വിഷ്വൽ ട്രീറ്റ് ഒരുക്കാൻ കഴിയുന്ന ഒരു ക്ലാസ് സിനിമ എന്ന പ്രതീക്ഷ ആണ് ട്രെയിലർ നല്കുന്നത്. ട്രെയിലർ:
ദേശവും കാലവും ഇല്ലാത്ത സിനിമ എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത് പി എസ് റഫീഖ് ആണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ചിത്രത്തിൻ്റെ താരനിരയിൽ മോഹൻലാലിന് ഒപ്പം സോണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും അണിനിരക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. 155 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് സെൻസറിംഗ് പൂർത്തിയായപ്പോൾ ലഭിച്ചത്.