in

‘പതിനെട്ടാം പടി’ താരം അശ്വിൻ ഗോപിനാഥ് വീണ്ടും; പുതിയ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘റാണി ദി റിയൽ സ്റ്റോറി’…

‘പതിനെട്ടാം പടി’ താരം അശ്വിൻ ഗോപിനാഥ് വീണ്ടും; പുതിയ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘റാണി ദി റിയൽ സ്റ്റോറി’…

നിരവധി യുവതാരങ്ങളെ മലയാളത്തിന് സമ്മാനിച്ച ചിത്രമായിരുന്നു 2019ൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി. ഈ ചിത്രത്തിലെ നായക നടന്മാരിൽ ഒരാളായി ഗംഭീര അരങ്ങേറ്റം കുറിച്ച അശ്വിൻ ഗോപിനാഥ് അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും മറ്റൊരു ശങ്കർ രാമകൃഷ്ണൻ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം മനോരമ മാക്സിൽ ഒടിടി റിലീസ് ആയ ‘റാണി ദി റിയൽ സ്റ്റോറി’ എന്ന ചിത്രം ആണ് അശ്വിന്റെ പുതിയ ചിത്രം.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ ‘റാണി’യിൽ ഇന്ദ്രൻസ്, ഭാവന, ഉർവശി, ഗുരു സോമസുന്ദരം, ഹണി റോസ് തുടങ്ങിയവരും അശ്വിനൊപ്പം താരനിരയിൽ അണിനിരന്നിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ വളരെയധികം സ്വാധീനമുള്ള ഒരു എംൽഎ കൊല്ലപ്പെടുന്നതും വീട്ടു ജോലിക്കാരിയായ ഒരു സ്ത്രീ പ്രതിയാകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയും ഒക്കെയാണ് ഈ ചിത്രം മുന്നോട്ട് നീങ്ങുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ആണ്. അദ്ദേഹത്തിൻ്റെ മൂന്നാമത്തെ സംവിധാന സംരംഭം ആണ് ഈ ചിത്രം.

Ashwin Gopinath as Aby in Rani: The Real Story

റാണിയ്ക്ക് മികച്ച അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ലഭിക്കുമ്പോൾ ശങ്കറിൻ്റെ മുൻ ചിത്രമായ പതിനെട്ടാം പടിയിലെ നായകൻ അശ്വിനെ മറ്റൊരു മേക്കോവറിൽ കണ്ടതിൻ്റെ കൗതുകം കൂടി പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. പതിനെട്ടാം പടിയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ചെറുപ്പകാലം ആയിരുന്നു അശ്വിൻ അവതരിപ്പിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിൽ അശ്വിൻ ഉൾപ്പെടെയുള്ള പുതുമുഖ താരങ്ങൾ ഗംഭീര പ്രകടനം കാഴ്ചവെച്ച് കയ്യടി നേടിയിരുന്നു. പുതിയ ചിത്രമായ ‘റാണി’യിൽ എബി കുരുവിള എന്ന ഓൺലൈൻ ജേർണലിസ്റ്റിന്റെ റോളിൽ ആണ് അശ്വിൻ എത്തിയത്.

Content Summary: Pathinettam Padi Fame Ashwin Gopinath’s new movie Rani The Real Story started streaming on ManoramaMAX

“അവിശ്വസനീയമായ ദൃശ്യങ്ങളുമായി വെള്ളിത്തിരയിലെ വിസ്മയം വരുന്നു”; ‘ആടുജീവിതം’ ട്രെയിലർ കാണാം

അമൽ നീരദിൻ്റെ ആക്ഷൻ ത്രില്ലറിൽ ചാക്കോച്ചന് ഒപ്പം ഫഹദ് ഫാസിലും; റിലീസ് ഓഗസ്റ്റിൽ…