in

‘കൽക്കി 2898 AD’ ടീമിനൊപ്പം ചേർന്ന് ദുൽഖർ സൽമാൻ; വേഫറർ ഫിലിംസ് ചിത്രത്തെ കേരളത്തിലെത്തിക്കും…

‘കൽക്കി 2898 AD’ ടീമിനൊപ്പം ചേർന്ന് ദുൽഖർ സൽമാൻ; വേഫറർ ഫിലിംസ് ചിത്രത്തെ കേരളത്തിലെത്തിക്കും…

കഴിഞ്ഞ ദിവസത്തെ ട്രെയിലർ റിലീസിന് പിന്നാലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു ബിഗ് അപ്പ്ഡേറ്റ് ‘കൽക്കി 2898 AD’ വുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന ഈ പ്രഭാസ് – നാഗ് അശ്വിൻ ചിത്രം കേരളത്തിൽ യുവ സൂപ്പർ താരം ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും എന്നത് ആണ് ഏറ്റവും പുതിയ അപ്ഡേറ്റ്.

ഇന്ത്യൻ സിനിമ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കൽക്കി 2898 AD’ ദുൽഖർ വിതരണത്തിനെത്തിക്കുമ്പോൾ കേരളത്തിൽ ആവേശം പതിന്മടങ്ങ് ആകും എന്നത് തീർച്ച. ട്രെയിലർ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന്റെ ഹൈപ്പ് വീണ്ടും ഉയരുകയാണ്. സോഷ്യൽ മീഡിയ ഒട്ടാകെ സജീവ ചർച്ചകളിൽ ഈ ചിത്രമുണ്ട്.

ദുൽഖറിന്റെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായ ‘സീത രാമം’ നിർമിച്ചതും കൽക്കിയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസായിരുന്നു. ഈ ചിത്രത്തിന്റെ താരനിരയിൽ ദുൽഖർ ഉണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായി പ്രചരിച്ചിരുന്നു. എന്നിരുന്നാലും ചിത്രം വിതരണത്തിന് എടുത്തു ‘കൽക്കി 2898 AD’ ക്കായി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയിലൂടെ പറയുക. പ്രഭാസിന്റെ നായികയായി ബോളിവുഡ് നടി ദീപിക പദുകോൺ എത്തുന്ന ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അമിതാഭ് ബച്ചനും കമൽ ഹാസനും അഭിനയിക്കുന്നു. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും. പി ആർ ഒ – ശബരി

ഗുരുവായൂരമ്പല നടയിൽ എത്തിയത് 50 ലക്ഷം പേർ; 90 കോടിയും കടന്ന് പൃഥ്വിരാജ് ചിത്രം മുന്നേറുന്നു…

മമ്മൂട്ടി കുടുംബത്തിൽ നിന്ന് ഒരു താരം കൂടി; ആക്ഷനും ത്രില്ലും നൽകാൻ ഡിഎൻഎ വരുന്നു