മമ്മൂട്ടി കുടുംബത്തിൽ നിന്ന് ഒരു താരം കൂടി; ആക്ഷനും ത്രില്ലും നൽകാൻ ഡിഎൻഎ വരുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരീ പുത്രൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഡിഎൻഎ റിലീസിനൊരുങ്ങുന്നു. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ ടി എസ് സുരേഷ് ബാബു ഒരിടവേളക്ക് ശേഷം തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ഒരു ബിഗ് ബഡ്ജറ്റ് ക്രൈം ത്രില്ലറായി ഒരുക്കിയ ഡിഎൻഎയുടെ ട്രെയിലർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. മികച്ച ആക്ഷൻ രംഗങ്ങളും, കുറ്റാന്വേഷണത്തിന്റെ ത്രില്ലും ഒരുപോലെ ഉൾപ്പെടുത്തിയ ഒരു ഒരു ഗംഭീര സിനിമാനുഭവമാകും ഈ ചിത്രം സമ്മാനിക്കുകയെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഈ ചിത്രം സാങ്കേതികമായും ഉയർന്ന നിലവാരം പുലർത്തുന്ന ചിത്രമാണെന്ന് ട്രൈലെർ കാണിച്ചു തരുന്നുണ്ട്. ആർ.ജെ.ലഷ്മി നാരായണൻ എന്ന കഥാപാത്രത്തെയാണ് അഷ്ക്കർ സൗദാൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഷ്കറിനൊപ്പം ലക്ഷ്മി റായിയും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
ബാബു ആന്റണി, രൺജി പണിക്കർ, ഇനിയാ, ഹന്നാറെജി കോശി സാസ്വിക,, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, രവീന്ദ്രൻ, കൃഷ്ണ, ഡ്യക്കുള സുധീർ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു’ റിയാസ് ഖാൻ ,ഗൗരി നന്ദ, രാജാസാഹിബ്, കുഞ്ചൽ, അമീർ നിയാസ്, കിരൺ രാജ് സലീമാസീത, ശിവാനി, അഞ്ജലി അമീർ എന്നീ അഭിനേതാക്കളൂം വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ശരത് ആണ്.
എ.കെ.സന്തോഷ് കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റിംഗ് നിർവഹിച്ചത് ജോൺ കുട്ടി എന്നിവരാണ്. ജൂൺ പതിനാലിന് സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ടി എസ് സുരേഷ് ബാബു.