in

അരുൺ ഗോപിയുടെ പ്രണവ് മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാനും?

അരുൺ ഗോപി – പ്രണവ് മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാനും?

ആദി എന്ന അരങ്ങേറ്റ ചിത്രം കൊണ്ട് മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്‌ബസ്റ്റര്‍ വിജയം നല്‍കി വരവ് അറിയച്ചിരിക്കുക ആണ് സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ്. അരങ്ങേറ്റം ഗംഭീരം ആക്കിയ പ്രണവ് മോഹന്‍ലാലിന്‍റെ അടുത്ത ചിത്രം ഏതെന്ന ചോദ്യങ്ങൾക്കൊടുവിൽ മലയാള സിനിമാ പ്രേമികൾക്ക് ലഭിച്ച ഉത്തരമാണ് ടോമിച്ചൻ മുളകുപാടം നിർമ്മിക്കാൻ പോകുന്ന പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം. ജൂൺ മാസത്തിൽ ഷൂട്ടിങ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിലും ആക്ഷന് പ്രാധാന്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഈ ചിത്രത്തിലെ പ്രണവിന്‍റെ നായികയ്ക്ക് വേണ്ടിയുള്ള കാസ്റ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്ത സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. പ്രണവ് മോഹൻലാലിന്‍റെ രണ്ടാമത്തെ ചിത്രത്തിൽ അതിഥി താരമായി ദുൽഖർ സൽമാനും എത്തുന്നുണ്ട് എന്നായിരുന്നു ആ വാർത്ത.

പ്രണവും ദുൽക്കറും ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കൾ ആണെന്ന് മാത്രമല്ല, പ്രണവിന്‍റെ മലയാള സിനിമയിലേക്കുള്ള എൻട്രിയെ ഏറെ സ്വാഗതം ചെയ്ത വ്യക്തി കൂടിയാണ് ദുൽഖർ സൽമാൻ. ഇരുവരെയും ഒരുമിച്ചു ഒരു ചിത്രത്തിൽ കാണാൻ കഴിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഈ വാർത്തക്ക് ഇതുവരെ ഒരുതരത്തിലുള്ള ഔദ്യോഗിക സ്ഥിതീകരണവും വന്നിട്ടില്ല എങ്കിലും, അങ്ങനെയൊരു സർപ്രൈസിന് സാധ്യതയുണ്ട് എന്ന രീതിയിലാണ് റിപ്പോർട്ടുകൾ വരുന്നത്. ജൂണിൽ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യാൻ ആണ് ആലോചിക്കുന്നത്.

 

 

ഇത് കൂടാതെ പ്രണവ് സംവിധായകനാവാൻ പോവുകയാണ് എന്നും ദുൽകർ സൽമാൻ ആയിരിക്കും അതിൽ നായകൻ എന്നും ചില ഊഹാപോഹങ്ങൾ പരന്നിരുന്നു. സ്മഗ്ലെർ എന്നാണ് ചിത്രത്തിന്‍റെ പേരെന്നും ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ആ ചിത്രം നിർമ്മിക്കുക എന്നുമൊക്കെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിച്ചത്. ഏതായാലും ഉറ്റ ചങ്ങാതിമാരായ ദുൽക്കറും പ്രണവും സിനിമയിലും ഒന്നിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

ആദിയുടെ വിജയാഘോഷത്തിന് ആവേശമായി ‘ഒടിയൻ’ ടീസർ; ടീസർ കാണാം

‘മഹാനടി’യിലെ കീർത്തി സുരേഷിന്‍റെയും ദുൽഖറിന്‍റെയും പ്രകടനത്തെ പ്രശംസിച്ചു രാജമൗലി