ആദിയുടെ വിജയാഘോഷത്തിന് ആവേശമായി ‘ഒടിയൻ’ ടീസർ; ടീസർ കാണാം
ഇന്ന് മോഹൻലാൽ ആരാധകർക്ക് ആഘോഷത്തിന്റെ ദിവസം ആണെന്ന് പറയാം. പൃഥ്വിരാജ് ഒരുക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ ടീസർ രാവിലെ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ഇതാ പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ വിജയാഘോഷത്തിനിടയിൽ ഒടിയൻ ടീസറും പ്രദർശിപ്പിച്ചു. സോഷ്യൽ മീഡിയയിൽ ഒടിയൻ ടീസർ മോഹൻലാൽ പുറത്തുവിട്ടു.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ചിത്രീകരണം പൂർത്തിയായ ഏറ്റവും മുതൽ മുടക്കുള്ള മലയാള ചിത്രം ആണ്. ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഒടിയൻ നിർമ്മിക്കുന്നത്.
ടീസർ കാണാം: