in

സണ്ണി വെയ്ൻ നിർമ്മിക്കുന്ന നാടകത്തിൻറെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി

സണ്ണി വെയ്ൻ നിർമ്മിക്കുന്ന നാടകത്തിൻറെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി

നിർമ്മാണ രംഗത്തേക്കും സജീവം ആകുക ആണെന്ന് ദിവസങ്ങൾക്ക് മുൻപ് യുവ നടൻ സണ്ണി വെയ്ൻ പ്രഖ്യാപിച്ചിരുന്നു. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ താരം ആദ്യ നിർമ്മിക്കുന്നത് മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകം ആണ്. ഇപ്പോൾ ഈ നാടകത്തിൻറെ ട്രെയിലർ പുറത്തുവന്നിരിക്കുക ആണ്.

സണ്ണി വെയ്ൻ നിർമ്മിക്കുന്ന ഈ നാടകത്തിൻറെ ട്രെയിലർ പുറത്തിറക്കിയത് താരത്തിൻറെ പ്രിയ സുഹൃത്ത്‌ കൂടിയായ യുവ താരം ദുൽഖർ സൽമാൻ ആണ്. ഈ നാടകത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ലിജു കൃഷ്ണ ആണ്. ജൂൺ 10ന് ജെടി പാക്കിൽ ആണ് മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്തിൻറെ പ്രീമിയർ ഷോ.

ട്രെയിലർ കാണാം:

ആക്ഷൻ കോമഡി ചിത്രത്തിൽ മമ്മൂട്ടി – ബിജു മേനോൻ ടീം ഒന്നിക്കുന്നു !

‘തെറ്റിദ്ധരിക്കരുത്, മമ്മൂക്കയെ ചലഞ്ച് ചെയ്തത് ഫിറ്റ്നസ് ചലഞ്ചിന് മാത്രം ആണേ’: വിവേക് ഗോപൻ