in

യുവനടന്‍ സണ്ണി വെയ്ന്‍ നിര്‍മ്മാണ രംഗത്തും സജീവമാകുന്നു; ആദ്യം നിര്‍മ്മിക്കുക ഒരു നാടകം!

യുവനടന്‍ സണ്ണി വെയ്ന്‍ നിര്‍മ്മാണ രംഗത്തും സജീവമാകുന്നു; ആദ്യം നിര്‍മ്മിക്കുക ഒരു നാടകം!

നിർമ്മാണ രംഗത്തും സജീവമാകാൻ തീരുമാനിച്ചിരിക്കുക ആണ് യുവനടൻ സണ്ണി വെയ്ൻ. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് എന്നാണ് നിർമ്മാണ കമ്പനിയ്ക്ക് പേര് നൽകിയിരിക്കുന്നത്. ആദ്യ നിർമ്മാണ സംരംഭവും സണ്ണി വെയ്ൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് ആദ്യം നിർമ്മിക്കുക സിനിമ അല്ല, ഒരു നാടകം ആണ്. ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകം ആണ് സണ്ണി നിർമ്മിക്കുക. ലിജു കൃഷ്ണ ആണ് നാടകം രചിച്ചിരിക്കുന്നത്. സംവിധാനവും ലിജു തന്നെ. മനോജ് ഒമെൻ, ശരൺ മോഹൻ, സിദ്ധാർഥ് വർമ്മ തുടങ്ങിയവർ ആണ് അഭിനേതാക്കൾ. ബിജിപാൽ ആണ് സംഗീതം ഒരുക്കുന്നത്.

സണ്ണി വെയ്ൻ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ നാടകത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. കുറച്ചു നാളുകളായി ഉള്ള ഒരാഗ്രഹമായിരുന്നു ഒരു പ്രൊഡക്ഷൻ തുടങ്ങുക എന്നതെന്ന് സണ്ണി വെയ്ൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ആദ്യത്തെ പ്രോജെക്ടിനെ കുറിച്ച് ഒരുപാട് ചിന്തിച്ചു എന്നും സ്കൂൾ കാലം മുതൽ നാടകം ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാകാം ലിജു കൃഷ്ണൻ എന്ന കലാകാരനിലേക്കും അദ്ദേഹത്തിന്റെ മൊമെന്റ്‌ ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിലേക്ക് എത്തിച്ചത് എന്ന് സണ്ണി പറഞ്ഞു.

ജൂൺ 10 ന് കൊച്ചിയിലെ ജെടി പാക്കിൽ ഒരു സ്പെഷ്യൽ ഷോ ആയാണ് നാടകം നടത്തുന്നത്. തുടർന്ന് പ്രേക്ഷകർ ആവശ്യപ്പെടുക ആണെങ്കിൽ കൂടുതൽ ഷോകൾ നടത്തും എന്ന് സണ്ണി വെയ്ൻ പറയുന്നു.

 

 

മോഹൻലാലിന്‍റെ ഒടിയന് ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗുമായി എന്താണ് ബന്ധം?

‘പറവ’ ഡിവിഡി പുറത്തിറങ്ങി; ആരാധകരുടെ ആവേശം വില്പനയില്‍ ചരിത്രം സൃഷ്‌ടിക്കുമോ?