in , ,

ദൃശ്യം 2 വിന് മുൻപ് റീകോൾ ടീസറുമായി ഞെട്ടിച്ച് അജയ് ദേവ്ഗണ്ണും ടീമും; വീഡിയോ…

ദൃശ്യം 2 വിന് മുൻപ് റീകോൾ ടീസറുമായി ഞെട്ടിച്ച് അജയ് ദേവ്ഗണ്ണും ടീമും; വീഡിയോ…

ആദ്യ ഭാഗം പോലെ മലയാളത്തിന്റെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2വും ബോളിവുഡിൽ റീമേയ്ക്ക് ചെയ്യുക ആണ്. സോഷ്യൽ മീഡിയയിൽ വളരെയധികം ഹൈപ്പ് സൃഷ്ടിച്ച്‌ അജയ് ദേവ്ഗൺ നായകൻ ആകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എത്തിയിരുന്നു. ചിത്രത്തിന്റെ ഒരു റീകോൾ ടീസർ ആണ് പുതിയതായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രീക്വലിന്റെ കഥയിലേക്കുള്ള ഒരു പുനരവലോകനമായി ആണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഒരു മിനിറ്റ്-ഇരുപത്തിരണ്ട് സെക്കൻഡ് ദൈർഘ്യമുള്ള ടീസറിന്റെ അവസാന നിമിഷങ്ങൾ ദൃശ്യം 2 -ലേക്ക് ഉള്ള ഒരു കാഴ്ചയും പ്രേക്ഷകർക്ക് നൽകുന്നുണ്ട് .

“ചില രഹസ്യങ്ങൾ ഒരിക്കലും മൂടിവെക്കാനാവില്ല” എന്ന മിന്നിമായുന്ന വാക്കുകള്‍ക്ക് ഇടയില്‍ ദൃശ്യം 1 സീനുകള്‍ കാണിക്കുന്നത് ആണ് ഈ ടീസറിന്‍റെ ആദ്യം ഭാഗങ്ങള്‍. തുടർന്ന് വീഡിയോ അവസാനിക്കും മുമ്പ് തബുവിന്റെ കഥാപാത്രത്തിന്റെ ഒരു ഡയലോഗ് കൂടി നമുക്ക് കേൾക്കാൻ കഴിയും, അത് ഇങ്ങനെയാണ്: “തെളിവുകളൊന്നുമില്ലെങ്കിൽ, ഒരേയൊരു വഴി – കുറ്റവാളിയുടെ കുറ്റസമ്മതം നേടുക.” ഈ ഡയലോഗിന് പിന്നാലെ നായക കഥാപാത്രമായ വിജയ് സൽഗോങ്കറിന്റെ കുറ്റസമ്മത വീഡിയോ ആണ് ദൃശ്യമാകുന്നത്. വീഡിയോ കാണാം:

അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഭൂഷൺ കുമാർ, കൃഷൻ കുമാർ, കുമാർ മങ്ങാട്ട് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് ആണ് ഒറിജിനൽ സ്‌കോറും സംഗീതവും ഒരുക്കിയത്. സഞ്ജീവ് ജോഷി, ആദിത്യ ചൗക്‌സി, ശിവ് ചനാന എന്നിവര്‍ സഹ നിർമ്മാതാക്കൾ ആണ്. അമിൽ കീയാൻ ഖാനും അഭിഷേക് പഥക്കും ചേര്‍ന്നാണ് അവലംബിച്ച തിരക്കഥ രചിച്ചത്. ഡിഒപി: സുധീർ കുമാർ ചൗധരി, എഡിറ്റർ: സന്ദീപ് ഫ്രാൻസിസ്. നവംബറില്‍ ആണ് ചിത്രത്തിന്‍റെ റിലീസ്.

മെഗാസ്റ്റാർ ഫാൻസിന് വിരുന്നൊരുക്കി ‘ഗോഡ്ഫാദർ’ ട്രെയിലർ എത്തി…

79 ദിവസം കൊണ്ട് ‘ക്രിസ്റ്റഫർ’ തീർത്ത് ബി ഉണ്ണികൃഷ്ണൻ; മമ്മൂട്ടി ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക്…