in

ഇത്തവണ കൈവിടാതെ പ്രേക്ഷകർ, സൂപ്പർ വിജയമായി ‘ദേവദൂതൻ’; മറികടന്നത് ‘സ്ഫടികം’ റീ റിലീസ് ഗ്രോസ്…

ഇത്തവണ കൈവിടാതെ പ്രേക്ഷകർ, സൂപ്പർ വിജയമായി ‘ദേവദൂതൻ’; മറികടന്നത് ‘സ്ഫടികം’ റീ റിലീസ് ഗ്രോസ്…

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ദേവദൂതൻ എന്ന ചിത്രം ഈ കഴിഞ്ഞ ജൂലൈ 26 -നാണ് റീ റിലീസ് ചെയ്തത്. ഫോർ കെ അറ്റ്മോസിൽ, 24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത ഈ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. ആദ്യ ദിനം 56 സ്‌ക്രീനിൽ കേരളത്തിൽ റിലീസ് ചെയ്ത ഈ ചിത്രം, ഗംഭീര പ്രേക്ഷക പ്രതികരണം നേടി രണ്ടാം ദിനം നൂറിലധികം സ്‌ക്രീനുകളിലേക്കാണ് വ്യാപിച്ചത്.

ആദ്യവാരം പിന്നിടുമ്പോഴേക്കും കേരളത്തിൽ ഒരു പുതിയ സിനിമയുടെ റിലീസിന് തുല്യമായ സ്‌ക്രീനുകളും ഷോകളും കരസ്ഥമാക്കിയ ഈ ചിത്രം, ഇപ്പോഴിതാ റീ റിലീസ് ചെയ്ത് ഏറ്റവും വലിയ ബോക്സ് വിജയമായ മലയാള ചിത്രം കൂടിയായി മാറി. കഴിഞ്ഞ വർഷം റീ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ മോഹൻലാലിന്റെ തന്നെ സ്ഫടികം എന്ന ചിത്രം നേടിയ കേരളാ ഗ്രോസ് ആണ് ദേവദൂതൻ മറികടന്നത്.

സ്ഫടികം കേരളത്തിൽ നിന്ന് നേടിയ മൂന്നു കോടി പത്ത് ലക്ഷം ഗ്രോസ് ദേവദൂതൻ വെറും പത്ത് ദിവസം കൊണ്ട് മറികടന്നു. മൂന്നു കോടി 25 ലക്ഷമാണ് ഈ ചിത്രം ആദ്യ പത്ത് ദിനം കൊണ്ട് നേടിയത്. ഏകദേശം ഒരു കോടിയോളം ചെലവഴിച്ചാണ് ഈ ചിത്രം റീ റീലിസ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗൾഫിലും ജൂലൈ 26 നു തന്നെ റിലീസ് ചെയ്ത ദേവദൂതൻ ഇപ്പോൾ മറ്റു രാജ്യങ്ങളിലും എത്തിച്ചിട്ടുണ്ട്. ഇതിനോടകം 4 കോടി പത്ത് ലക്ഷമാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ്.

വർഷങ്ങൾക്ക് മുൻപ് തീയേറ്ററുകളിൽ തിരസ്കരിക്കപ്പെട്ട ഈ ചിത്രം, ഇപ്പോൾ പ്രേക്ഷകർ നെഞ്ചോട് ചേർക്കുകയാണ്. മോഹൻലാൽ എന്ന നടനും താരത്തിനും മറ്റൊരാൾക്കുമില്ലാത്തവിധം മലയാളികൾക്കിടയിലുള്ള സ്വീകാര്യതക്കുള്ള ഏറ്റവും വലിയ തെളിവ് കൂടിയാണ് ആദ്യം സ്ഫടികവും ഇപ്പോൾ ദേവദൂതനും നേടിയെടുത്ത വിജയം. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് രഘുനാഥ് പാലേരിയും നിർമ്മിച്ചത് സിയാദ് കോക്കറുമാണ്. ഓഗസ്റ്റ് പതിനേഴിന് മറ്റൊരു മോഹൻലാൽ ക്ലാസിക് ആയ മണിച്ചിത്രത്താഴും റീ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നുണ്ട്.

കിടിലൻ വൈബ് ഗാനം, ചുവട് വെച്ച് ധ്യാനും മുകേഷും; ‘സൂപ്പർ സിന്ദഗി’യിലെ ‘പുതുസാ കൊടിയേ’ ഗാനം എത്തി…

“തലയിൽ യുഎസ്ബി പോർട്ടുമായി നായകൻ”; തെലുങ്ക് ചിത്രം ‘ഡബിൾ ഇസ്മാർട്ട്’ ട്രെയിലറിന്റെ മലയാളം പതിപ്പും ശ്രദ്ധ നേടുന്നു…