ഡിറ്റക്റ്റീവ് ഉജ്ജ്വലനായി തിളങ്ങാൻ ധ്യാൻ ശ്രീനിവാസൻ; റിലീസ് മെയ് 16ന്, പുതിയ പോസ്റ്റർ പുറത്ത്…

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പുതിയ ചിത്രം “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” 2025 മെയ് 16ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും സിജു വിൽസനും ആണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ഈ കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. മിന്നൽ മുരളി എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിലൂടെ തുടക്കമായ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമാണിത്. സോഫിയ പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസർ ഹാസ്യത്തിനും ത്രില്ലിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു അനുഭവമായിരിക്കും “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” എന്ന് സൂചന നല്കിയിരുന്നു. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, സി ഐ ശംഭു മഹാദേവ് എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് സിജു വിൽസൺ എത്തുന്നത്. പ്രാദേശിക കുറ്റാന്വേഷകനായാണ് ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിന് പോൾ, കെവിൻ പോൾ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം- റമീസ് ആർസീ, എഡിറ്റർ- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് പിസി, ആക്ഷൻ- തവാസി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കിൾ, ഡി ഐ- പോയറ്റിക്, വിഎഫ്എക്സ്- ഐ വിഎഫ്എക്സ്, സ്‌റ്റിൽസ്- നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈമെന്റ്, പിആർഒ- ശബരി.
