in , ,

‘മിന്നൽ മുരളി’ക്ക് ശേഷം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ…

‘മിന്നൽ മുരളി’ക്ക് ശേഷം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ…

മിന്നൽ മുരളി എന്ന ബ്ലോക്ക്ബസ്റ്റർ സൂപ്പർഹീറോ ചിത്രത്തിന് ശേഷം, വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ബാനറിൽ, സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ടൈറ്റിൽ റോളിൽ എത്തുന്നു.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ടൈറ്റിൽ ടീസറിലൂടെ ആണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് മിസ്റ്ററി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം- ആർ സീ, എഡിറ്റിംഗ്- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ. പിആർഒ- ശബരി.

ആസിഫ് അലി നായകനാകുന്ന ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!

അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ഇന്ദ്രജിത്തിന് ബോളിവുഡ് അരങ്ങേറ്റം; സന്തോഷം പങ്കുവെച്ച് താരം…