“ഞെട്ടിക്കുന്ന പ്രകടനവുമായി വിൻസി”; ടീസറിനെ കടത്തിവെട്ടി ‘രേഖ’ ട്രെയിലർ…

ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസ് എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ വീണ്ടും അതേ സംവിധായകന് ഒപ്പം ഒരിക്കൽ കൂടി സഹകരിക്കുക ആണ് തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ഇത്തവണ ഇരുവരും ഒന്നിക്കുന്ന രേഖ എന്ന ചിത്രത്തിന് വേണ്ടിയാണ്. സ്റ്റോൺ ബെഞ്ചേഴ്‌സിന്റെ ബാനറിൽ കാർത്തിക് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിൻസി അലോഷ്യസ് ആണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ടീസർ ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്യുകയും മികച്ച പ്രതികരണങ്ങൾ നേടുകയും ഉണ്ടായി.
ചിത്രത്തെ കുറിച്ച് ടീസർ നൽകിയ സൂചനകൾ ഒക്കെ തകിടം മറിക്കുന്ന തരത്തിൽ ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുക ആണ്. ഒരു നാട്ടിൻപുറത്തെ ഒരു സാദാ പ്രണയകഥ പറയുന്ന ചിത്രമൊന്നുമല്ല ഇതെന്ന് വ്യക്തമാക്കുക ആണ് ട്രെയിലർ. അതിനും അപ്പുറം ചിലത് ഒക്കെ ചിത്രത്തിലുണ്ടാകും എന്നും വിൻസി അലോഷ്യസിന്റെ മികച്ച പ്രകടനം ചിത്രത്തിൽ കാണാൻ കഴിയും എന്നുമുള്ള സൂചനകൾ ആണ് ട്രെയിലർ നൽകുന്നത്. ട്രെയിലർ:
ഉണ്ണി ലാലു, പ്രേമലത, രാജേഷ് അഴിക്കോടൻ, രഞ്ജി, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ടെക്‌നിക്കൽ ക്രൂവിൽ ഡിഒപി എബ്രഹാം ജോസഫ്, എഡിറ്റർ രോഹിത് വി എസ് വാരിയത്ത് എന്നിവരാണ് ഉള്ളത്. സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് ദ എസ്‌കേപ്പ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നിവ ചേർന്നാണ്.