in

റമ്പാൻ പൂർണമായും ഫിക്ഷനാണ്; മോഹൻലാൽ – ജോഷി ചിത്രത്തെ കുറിച്ച് ചെമ്പൻ വിനോദിന്റെ വെളിപ്പെടുത്തൽ…

റമ്പാൻ പൂർണമായും ഫിക്ഷനാണ്; മോഹൻലാൽ – ജോഷി ചിത്രത്തെ കുറിച്ച് ചെമ്പൻ വിനോദിന്റെ വെളിപ്പെടുത്തൽ…

മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് റമ്പാൻ. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് ശേഷം നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിക്കുന്ന റമ്പാൻ ഈ വർഷം പകുതിയോടെ ആരംഭിക്കും. ഒരു മാസ്സ് ആക്ഷൻ ത്രില്ലറായി ഒരുക്കാൻ പോകുന്ന റമ്പാന്റെ ചിത്രീകരണം കേരളത്തിലും അമേരിക്കയിലുമായാണ് നടക്കുക. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് രചയിതാവായ ചെമ്പൻ വിനോദ്.

റമ്പാൻ മുഴുവനായും ഒരു ഫിക്ഷണൽ ചിത്രമായിരിക്കുമെന്നാണ് ചെമ്പൻ വിനോദ് പറയുന്നത്. അങ്കമാലി ഡയറീസും ഭീമന്റെ വഴിയും ഒക്കെ താൻ യഥാർത്ഥ ജീവിതത്തിൽ കണ്ട ചില സംഭവങ്ങളിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയ ചിത്രങ്ങളായിരുന്നു എന്നും, എന്നാൽ റമ്പാൻ അത്തരം രീതിയിൽ നിന്നും പൂർണ്ണമായും മാറാൻ തീരുമാനിച്ചു കൊണ്ട് രചിച്ച ചിത്രമാണെന്നും ചെമ്പൻ വിനോദ് വിശദീകരിച്ചു.

റമ്പാനിലെ പോലൊരു കഥ എവിടെയും നടന്നിട്ടില്ലെന്നും അതിലെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് അവർക്കു ചുറ്റും സാധാരണയായി കാണാൻ സാധിക്കില്ലെന്നും ചെമ്പൻ വിനോദ് പറയുന്നു. യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതുന്ന ശൈലിയിൽ നിന്നും മാറി, എഴുത്തുകാരൻ എന്ന നിലയിൽ തന്നെ സ്വയം വെല്ലുവിളിക്കാനുള്ള ശ്രമമാണ് റമ്പാനിൽ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമിക്കുന്ന റമ്പാന് കാമറ ചലിപ്പിക്കുന്നത് സമീർ താഹിർ, സംഗീതമൊരുക്കുന്നത് വിഷ്ണു വിജയ്, എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷൻ എന്നിവരാണ്. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ മോഹൻലാലിൻറെ മകളുടെ വേഷത്തിൽ റമ്പാനിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്.

Content Summary: Chemban Vinod About Rambaan starring Mohanlal & directed by Joshiy

ഫഹദ് നായകനാകുന്ന രണ്ട് ചിത്രങ്ങൾ ബാഹുബലി ടീം പ്രഖ്യാപിച്ചു; ചിത്രങ്ങൾ അവതരിപ്പിക്കുക രാജമൗലി…

ബോക്സ് ഓഫീസിനെ ഭ്രമിപ്പിച്ച് ‘ഭ്രമയുഗം’ നേടിയത് കോടികൾ; ഫൈനൽ കളക്ഷൻ റിപ്പോർട്ട് ഇതാ…