in

ഫഹദ് നായകനാകുന്ന രണ്ട് ചിത്രങ്ങൾ ബാഹുബലി ടീം പ്രഖ്യാപിച്ചു; ചിത്രങ്ങൾ അവതരിപ്പിക്കുക രാജമൗലി…

ഫഹദ് നായകനാകുന്ന രണ്ട് ചിത്രങ്ങൾ ബാഹുബലി നിർമ്മാതാക്കൾ പ്രഖ്യാപിച്ചു; ചിത്രങ്ങൾ അവതരിപ്പിക്കുക രാജമൗലി…

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ ഇപ്പോൾ പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന സൂപ്പർ താരമാണ്. ഫഹദ് എന്ന പ്രതിഭയുടെ അഭിനയ മികവിനെ കുറിച്ച് വലിയ അഭിപ്രായങ്ങളാണ് മറ്റു സിനിമാ ഇന്ഡസ്ട്രികളിൽ നിന്നും വരുന്നത്. ഏതാനും വർഷം മുൻപ് പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലൂടെ തെലുങ്കിലെത്തി കയ്യടി നേടിയ ഫഹദ്, അതിന് ശേഷം പുഷ്പ 2 എന്ന അതിന്റെ രണ്ടാം ഭാഗവും പൂർത്തിയാക്കി കഴിഞ്ഞു. ഇപ്പോഴിതാ രണ്ട് വമ്പൻ തെലുങ്ക് ചിത്രങ്ങളാണ് ഫഹദ് ഫാസിലിനെ കാത്തിരിക്കുന്നത്.

തെലുങ്കിലെ ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലിയും മകൻ കാർത്തികേയയും ചേർന്ന് അവതരിപ്പിക്കുന്ന ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത് ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ് എന്ന ബാനറും ചേർന്നാണ്. ഇതിൽ ആദ്യത്തെ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലെതിയാണ്. ഒരു ത്രില്ലിംഗ് ഫാന്റസി ചിത്രമാവും ഡോണ്ട് ട്രബിൾ ദ് ട്രബിൾ എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ സൂചിപ്പിക്കുന്നത്.

സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ‘ഓക്സിജൻ’ ആണ് ഇവർ ഒരുക്കാൻ പോകുന്ന രണ്ടാമത്തെ ചിത്രം. ഏറെ പ്രചോദനാത്മകമായ സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഓക്സിജൻ എന്നാണ് സൂചന. തെലുങ്കിന് പുറമെ മലയാളം, കന്നഡ, തമിഴ് ഭാഷകളിലും ഈ ചിത്രങ്ങൾ റിലീസ് ചെയ്യും. ഈ വർഷം ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഡോണ്ട് ട്രബിൾ ദ് ട്രബിൾ അടുത്ത വർഷമാണ് റിലീസ് ചെയ്യുക. ഓക്സിജൻ എന്ന ചിത്രവും ഈ വർഷം തന്നെയാണ് ഷൂട്ടിംഗ് ആരംഭിക്കുക.

ഈ ചിത്രങ്ങൾ കൂടാതെ ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന വേട്ടയ്യൻ, സുധീഷ് ശങ്കർ ഒരുക്കുന്ന മാരീശൻ എന്നീ തമിഴ് ചിത്രങ്ങളും ഫഹദ് ഫാസിൽ അഭിനയിച്ചു പ്രേക്ഷകരുടെ മുന്നിലെത്തും. ജിത്തു മാധവൻ ഒരുക്കിയ ആവേശം എന്ന മലയാള ചിത്രമാണ് ഫഹദിന്റെ അടുത്ത റിലീസ്. ഏപ്രിൽ പതിനൊന്നിന് ഈ ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യും.

താര പരിവേഷമില്ല, നാട്ടിൻ പുറത്തെ ടാക്സി ഡ്രൈവറായി മോഹൻലാൽ വരുന്നു; തരുൺ മൂർത്തി ചിത്രത്തിൻ്റെ വിവരങ്ങൾ പുറത്ത്…

റമ്പാൻ പൂർണമായും ഫിക്ഷനാണ്; മോഹൻലാൽ – ജോഷി ചിത്രത്തെ കുറിച്ച് ചെമ്പൻ വിനോദിന്റെ വെളിപ്പെടുത്തൽ…