in

‘സിബിഐ 5 ദ് ബ്രെയിൻ’ നെറ്റ്ഫ്ലിക്സിൽ എത്തുന്നു; റിലീസ് തീയതി പുറത്ത്…

‘സിബിഐ 5 ദ് ബ്രെയിൻ’ നെറ്റ്ഫ്ലിക്സിൽ എത്തുന്നു; റിലീസ് തീയതി പുറത്ത്…

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ‘സിബിഐ 5 ദ് ബ്രെയിൻ’ ഉടൻ ഒടിടി റിലീസ് ആയി എത്തുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ഒടിടി അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സ് ചിത്രം ജൂൺ 12 മുതൽ സ്‌ട്രീം ചെയ്യും എന്നാണ് റിപ്പോർട്ട്. കെ മധു സംവിധാനം ചെയ്ത ഈ ചിത്രം മെയ് 1ന് ആയിരുന്നു തിയേറ്ററുകളിൽ റിലീസ് ആയത്.

സിബിഐ സീരീസിലെ അഞ്ചാം പതിപ്പ് ആയി എത്തിയ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിയ്ക്ക് ആണ്. സൂര്യ ടിവിയിലെ സംപ്രേഷണത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങൾ ആണ് പ്രേക്ഷകരില്‍ നിന്ന് ഉണ്ടായത് എങ്കിലും ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് ചിത്രം എന്ന നിലയില്‍ കയ്യടികളും നേടിയിരുന്നു.

21 നഗരങ്ങളിൽ സ്‌പെഷ്യൽ പ്രീമിയർ; റിലീസിന് മുൻപേ ‘777 ചാർലി’ കാണാൻ അവസരം…

തിയേറ്ററുകൾക്ക് ശേഷം ഒടിടിയിലും തരംഗമാവാൻ ‘ജന ഗണ മന’; സ്ട്രീമിങ്ങ് ആരംഭിച്ചു…