in

21 നഗരങ്ങളിൽ സ്‌പെഷ്യൽ പ്രീമിയർ; റിലീസിന് മുൻപേ ‘777 ചാർലി’ കാണാൻ അവസരം…

21 നഗരങ്ങളിൽ സ്‌പെഷ്യൽ പ്രീമിയർ; റിലീസിന് മുൻപേ ‘777 ചാർലി’ കാണാൻ അവസരം…

രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാർലി’ എന്ന കന്നഡ ചിത്രം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും റിലീസ് ആകാൻ തയ്യാറായി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറും ടീസറും വളരെ മികച്ച പ്രതികരണങ്ങൾ നേടുകയും പ്രേക്ഷകരുടെ ശ്രദ്ധ നേടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. നായയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രോമോ വീഡിയോകൾ നായ പ്രേമികളെയും മറ്റ് പ്രേക്ഷകരെയും ഒരേ പോലെ ആകർഷിച്ചു എന്ന് തന്നെ പറയാം.

ഇപ്പോളിതാ തിരഞ്ഞെടുക്കുന്ന പ്രേക്ഷകർക്ക് സൗജന്യമായി ചിത്രം റിലീസിന് മുൻപ് കാണാനുള്ള അവസരം ഒരുക്കാൻ തീരുമാനിച്ചിരിക്കുക ആണ് അണിയറപ്രവർത്തകർ. ഇന്ത്യ ഒട്ടാകെ 21 നഗരങ്ങളിൽ ചിത്രത്തിന്റെ സ്‌പെഷ്യൽ പ്രീമിയർ ഷോകൾ ഉണ്ടെന്ന അറിയിപ്പ് ആണ് വന്നിരിക്കുന്നത്.

കേരളത്തിൽ രണ്ടിടങ്ങളിൽ ചിത്രത്തിന്റെ പ്രീമിയർ ഷോകൾ നടക്കുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ജൂൺ 6,7 തീയതികളിൽ ആണ് ഷോ. ഷോയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ്ആപ്പിൽ ആണ് ബന്ധപ്പെടേണ്ടത് (പോസ്റ്റര്‍ കാണുക). കൊച്ചിയിൽ ലുലു മാളിൽ പിവിആറിൽ 6ന് വൈകുന്നേരം 6.30ന് ആണ് 777 ചാർലി പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മാൾ ഓഫ് ട്രാവൻകൂറിൽ കാർണിവൽ സിനിമാസിൽ ജൂൺ 7ന് വൈകുന്നേരം 6.30നും 7.30നും ആയി രണ്ട് ഷോകൾ ആണ് ഉണ്ടാവുക. പ്രവേശനം സൗജന്യമാണ്.

വിസ്‌മയ കാഴ്ചകൾ; രാജമൗലി അവതരിപ്പിക്കുന്ന ‘ബ്രഹ്മാസ്ത്ര’യുടെ സ്‌പെഷ്യൽ വീഡിയോ എത്തി…

‘സിബിഐ 5 ദ് ബ്രെയിൻ’ നെറ്റ്ഫ്ലിക്സിൽ എത്തുന്നു; റിലീസ് തീയതി പുറത്ത്…