in

“ഭ്രമയുഗം പൂർണമായും ഒറിജിനൽ കഥ, 400 വർഷങ്ങൾക്ക് മുൻപ് നടക്കുന്നത്”, വിവാദങ്ങൾക്ക് സംവിധായകൻ്റെ മറുപടി…

“ഭ്രമയുഗം പൂർണമായും ഒറിജിനൽ കഥ, 400 വർഷങ്ങൾക്ക് മുൻപ് നടക്കുന്നത്”, വിവാദങ്ങൾക്ക് സംവിധായകൻ്റെ മറുപടി…

വലിയ പ്രതീക്ഷയോടെ മമ്മൂട്ടി നായകനാകുന്ന ഭ്രമയുഗം തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിൻ്റെ പേര് കാരണം ചിത്രം വിവാദത്തിൽ അകപ്പെടുകയും ഒന്ന് കോടതി കയറേണ്ടതായും വന്നു. അണിയറ പ്രവർത്തകർ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിൻ്റെ പേര് മാറ്റിയതോടെ ഈ വിവാദം അവസാനിച്ചിരിക്കുകയാണ്. കുഞ്ചമൺ പോറ്റി എന്ന മമ്മൂട്ടി കഥാപാത്രത്തിൻ്റെ പേര് കൊടുമൺ പോറ്റി എന്ന് തിരുത്തിയിരിക്കുയാണ്. ഈ വിവാദത്തെ പറ്റി സംവിധായകൻ രാഹുൽ സദാശിവൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

വിവാദങ്ങളിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്നും കോട്ടയത്തെ കുടുംബവുമായി സിനിമയിലെ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് രാഹുൽ പറഞ്ഞു. തീർത്തും സാങ്കൽപ്പിക കഥയാണ് എന്നും മുന്നോറോ നാനൂറോ വർഷം മുമ്പ് നടക്കുന്നതാണെന്നും രാഹുൽ പറയുന്നു. കഥയെഴുതിയത് പ്രത്യേകിച്ച് ഒരു കുടുംബത്തെയോ ആളുകളെയും മുൻനിർത്തിയല്ല എന്നും രാഹുൽ വ്യക്തമാക്കി.

മറ്റൊരു കൃതിയിൽ നിന്ന് എടുത്ത കഥ എന്ന രീതിയിലും പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. പൂർണമായി ഒറിജിനൽ കഥയാണ് എന്നും വേറെ ഏതെങ്കിലും മൂലകഥയിൽ നിന്നെടുത്തതും അല്ല എന്നും രാഹുൽ അക്കാര്യത്തിലും വ്യക്തത നൽകി. പേര് വന്നതിനെ പറ്റിയും രാഹുൽ സംസാരിച്ചു. “പണ്ട് പൊതുവേ കുറച്ചു പേരുകൾ അല്ലേ ഉള്ളൂ. ഇങ്ങനെയൊരു പേരിട്ടാൽ കൊള്ളാം എന്ന് തോന്നി. അങ്ങനെ ഇട്ടതാണ് അതിപ്പോൾ മാറ്റി.”, രാഹുൽ പറഞ്ഞു.

84ലെ ജോളി കൊലപാതക കേസ് വീണ്ടും ചർച്ചയാവുന്നു; കേരളത്തെ ഞെട്ടിച്ച കേസ് ഓർമ്മപ്പെടുത്തി ‘അന്വേഷിപ്പിൻ കണ്ടെത്തും’…

പഴയ ദിലീപ് ചിത്രങ്ങളുടെ വൈബിൽ ‘പവി കെയർ ടേക്കർ’ ടീസർ…