in

ബോളിവുഡിന്റെ ബിഗ് മൂവി ‘ബ്രഹ്മാസ്ത്ര’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

ബോളിവുഡിന്റെ ബിഗ് മൂവി ‘ബ്രഹ്മാസ്ത്ര’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

നിരവധി ഫ്ലോപ്പുകളാൽ തകർന്ന ബോളിവുഡിനെ പുനരുജ്ജീവിപ്പിച്ച ചിത്രമായിരുന്നു ‘ബ്രഹ്മാസ്ത്ര’. സെപ്റ്റംബർ 9ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോളും ചില തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അയൻ മുഖർജിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ രൺബീർ കപൂർ, അമിതാബ് ബച്ചൻ, ആലിയ ഭട്ട്, മൗനി റോയ്, നാഗാര്‍ജുന എന്നിവര്‍ ആയിരുന്നു പ്രധാന താരങ്ങാളായി എത്തിയത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇത്തരത്തിൽ താര സമ്പന്നം കൂടിയായ ഈ ഫാന്റസി ചിത്രം തിയറ്ററുകളിൽ കാണാൻ അവസരം ലഭിച്ചിട്ടില്ലാത്തവർക്ക് സന്തോഷ വാര്‍ത്ത‍ ആയി ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുക ആണ്. നവംബർ 4 ന് ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ചിത്രത്തിന് ഒടിടി റിലീസ് ഉണ്ടാവും. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 425 കോടിയോളം ഗ്രോസ് കളക്ഷൻ നേടിയതിന് ശേഷമാണ് ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തുന്നത്. അസ്ത്രവേഴ്‌സ് എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യം ചിത്രമാണ് ബ്രഹ്മാസ്ത്ര പാർട്ട് 1: ശിവ. ഇനി മൂന്ന് ചിത്രങ്ങൾ ആണ് ഈ സീരീസിൽ ഉള്ളത്. രണ്ടാം ഭാഗത്തിൽ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്ക് ഒപ്പം ദീപിക പദുക്കോണും ‘ദേവും’ കേന്ദ്രകഥാപത്രങ്ങൾ ആകും. ദേവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തിനായി നിരവധി താരങ്ങളെ പരിഗണിക്കുന്നുണ്ട്. ദേവ് ആയി എത്തുന്ന താരം ആരെന്ന് അറിയാൻ പ്രേക്ഷകർക്ക് കാത്തിരിക്കേണ്ടി വരും എന്ന് ചുരുക്കം. ഒടിടി റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ബ്രഹ്മാസ്ത്രയുടെ ഒരു സ്‌പെഷ്യൽ വീഡിയോയും ഡിസ്നി+ ഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ:

View this post on Instagram

A post shared by Disney+ Hotstar (@disneyplushotstar)

ബ്രഹ്മാസ്ത്രയും അസ്ത്രവേഴ്സും രഹസ്യ സമൂഹവും; ചിത്രത്തിന് പിന്നിലെ ആശയങ്ങള്‍ക്ക് ആഴത്തിലുള്ള വിശദീകരണം…

“എത്രയോ നല്ല എന്റർടൈനർ, ഹണി റോസും അടിപൊളി”, മോൺസ്റ്ററിനെ കുറിച്ച് ഒമർ ലുലു…

“ബോധമില്ലാത്തവന്റെ കയ്യീന്ന് വക്കാലത്ത് വാങ്ങുന്നതിനൊരു സുഖം ഉണ്ട്”; മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ട്രെയിലർ…