in

“എത്രയോ നല്ല എന്റർടൈനർ, ഹണി റോസും അടിപൊളി”, മോൺസ്റ്ററിനെ കുറിച്ച് ഒമർ ലുലു…

“എത്രയോ നല്ല എന്റർടൈനർ, ഹണി റോസും അടിപൊളി”, മോൺസ്റ്ററിനെ കുറിച്ച് ഒമർ ലുലു…

ഈ ആഴ്ച തിയേറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രമാണ് ‘മോൺസ്റ്റർ’. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. മോഹൻലാലിന് ഒപ്പം ഹണി റോസ്, ലക്ഷ്മി മഞ്ജു, ലെന, സുദേവ് നായർ, ഗണേഷ് കുമാർ, ജോണി ആന്റണി, സിദ്ധിഖ് എന്നിവർ ആണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു ഫീൽ ഗുഡ് ചിത്രം പോലെ തുടങ്ങിയ ത്രില്ലർ ട്രാക്കിലേക്ക് കയറുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ഇപ്പോളിതാ ഈ ചിത്രത്തെ പ്രശംസിച്ച് ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുക ആണ് പ്രമുഖ സംവിധായകനായ ഒമർ ലുലു.

ഒമർ ലാലുവിന്റെ ഫെയ്സ്‌ബുക്ക് കുറിപ്പ് ഇങ്ങനെ: “ഇപ്പോ അടുത്ത് ഫ്‌ബിയിൽ ഫാൻസ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തീയേറ്ററിൽ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ല എന്റർടൈനർ ആണ് ലലേട്ടന്റെ മോൺസ്റ്റർ. ഹണി റോസും അടിപൊളി.” മോൺസ്റ്റർ ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ സ്റ്റിൽ പങ്കുവെച്ചു കൊണ്ടാണ് ഒമർ ലുലു ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

അതേ സമയം തിയേറ്ററുകളില്‍ ചിത്രം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുക ആണ്. നാളെ ദീപാവലി ദിനത്തിലും ചിത്രത്തിന് ബോക്സ്‌ഓഫീസില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ എഡിറ്റര്‍ ഷമീർ മുഹമ്മദ് ആയിരുന്നു.
സംഗീതം ദീപക് ദേവ് ആണ് ഒരുക്കിയത്.

പ്രേക്ഷകരുടെ ഇഷ്ടം നേടുമോ ഈ ‘മോൺസ്റ്റർ’; റിവ്യൂ വായിക്കാം…

മിസ്റ്റിക്ക് ആക്ഷന്‍ ഡ്രാമ ‘പന്ത്രണ്ടി’ന്റെ ഒടിടി സ്ട്രീമിംഗ് ഇന്ന് രാത്രിയില്‍ ആരംഭിക്കുന്നു…

ബോളിവുഡിന്റെ ബിഗ് മൂവി ‘ബ്രഹ്മാസ്ത്ര’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…