in , ,

“ബോധമില്ലാത്തവന്റെ കയ്യീന്ന് വക്കാലത്ത് വാങ്ങുന്നതിനൊരു സുഖം ഉണ്ട്”; മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ട്രെയിലർ…

“ബോധമില്ലാത്തവന്റെ കയ്യീന്ന് വക്കാലത്ത് വാങ്ങുന്നതിനൊരു സുഖം ഉണ്ട്”; മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ട്രെയിലർ…

വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നായകനായി എത്തുക ആണ് വിനീത് ശ്രീനിവാസൻ. നവംബര്‍ 11ന് തിയേറ്റർ റിലീസാകുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ആണ് വിനീതിന്റെ തിരിച്ചുവരവ് ചിത്രം. ടൈറ്റിൽ കഥാപാത്രമായ മുകുന്ദൻ ഉണ്ണി ആയി വിനീത് എത്തുന്ന ഈ ചിത്രം അഭിനവ് സുന്ദർ നായക് ആണ് സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തനിവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രം രചിച്ചത്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഡിഒപി. എഡിറ്റർമാർ: നിധിൻ രാജ് ആരോൾ & സംവിധായകൻ. സിബി മാത്യു അലക്സ് ആണ് സംഗീത സംവിധാനം. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

രണ്ടു മിനിറ്റ് 16 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ വിനീതിന്റെ കഥാപാത്രത്തെ കുറിച്ച് കൃത്യമായിട്ടുള്ള ധാരണ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. അത്യാവശ്യം ക്വാളിറ്റികൾ ഉണ്ടായിട്ടും വിജയിക്കാൻ കഴിയാത്ത ഒരാൾ എന്ന് സ്വയം വിശ്വസിക്കുന്ന മുകുന്ദൻ ബോധമുള്ള ആരിൽ നിന്നും വക്കാലത്ത് കിട്ടാത്ത ഒരു വക്കീൽ ആണ്. അതുകൊണ്ട് തന്നെ ബോധമില്ലാത്തവരിൽ നിന്ന് വാക്കാലത്ത് കിട്ടുന്നത് ഒരു സുഖമായി കാണുന്നു മുകുന്ദൻ ഉണ്ണി. കേസിന് വേണ്ടി എന്ത് ഉടായിപ്പ് ചെയ്യാനും മടിയില്ലാത്ത ഒരു വക്കീൽ. മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കാൻ തീരുമാനിക്കുക ആണ് മുകുന്ദൻ. വേറിട്ട മേക്കിങ് ശൈലിയിൽ കോമഡിയും ത്രില്ലുമായി ആണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ട്രെയിലർ:

ബോളിവുഡിന്റെ ബിഗ് മൂവി ‘ബ്രഹ്മാസ്ത്ര’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

ഇല്ലിമല ചാത്തന്‍റെ കാടും ആചാരങ്ങളുമായി ഫാന്റസി ഹൊറർ ത്രില്ലർ ‘കുമാരി’; ട്രെയിലർ…