in

മമ്മൂട്ടി ചിത്രം ഭീഷ്മയിലെ സ്ത്രീ കഥാപാത്രങ്ങൾ; പോസ്റ്ററുകൾക്ക് എല്ലാം വന്‍ വരവേല്‍പ്പ്…

മമ്മൂട്ടി ചിത്രം ഭീഷ്മയിലെ സ്ത്രീ കഥാപാത്രങ്ങൾ; പോസ്റ്ററുകൾക്ക് എല്ലാം വന്‍ വരവേല്‍പ്പ്…

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രം ഭീഷ്മ പർവ്വത്തിനായുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ ദിവസേന പരിചയപ്പെടുത്തുക ആണ് അമൽ നീരദ്. ഇതുവരെയും നിരവധി കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കഴിഞ്ഞു അമൽ നീരദ്.

മമ്മൂട്ടിയ്ക്ക് ഒപ്പം വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിലെ ഏഴ് സ്ത്രീ കഥാപാത്രങ്ങളെ ആണ് അമൽ നീരദ് പരിചയപ്പെടുത്തിയത്. മലയാള സിനിമയിലെ ഏറ്റവും സീനിയർ അഭിനേത്രിയായ കെപിഎസി ലളിത മുതൽ പുതു തലമുറയിലെ നടിയായ അനഘ വരെ നീളുന്നു ഭീഷ്മ പർവ്വത്തിലെ സ്ത്രീ കഥാപാത്രങ്ങൾ. സോഷ്യൽ മീഡിയയിൽ ഈ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ എല്ലാം വൻ സ്വീകാര്യത ആണ് നേടിയത്.

കർത്തിയായിനിയമ്മ എന്ന കഥാപത്രത്തെ ആണ് കെപിഎസി ലളിത ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാദിയ മൊയ്‌തു ഫാത്തിമയായും ലെന സൂസൻ ആയും ചിത്രത്തിൽ എത്തുന്നു. റസിയ എന്ന കഥാപാത്രത്തെ സൃന്ദയും ജെസ്സി ആയി വീണയും എത്തുന്നു.

തെലുങ്ക് സിനിമയിൽ ശ്രദ്ധേയയായ അനസൂയ മലയാളത്തിൽ അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം. ആലീസ് എന്ന കഥാപത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. അനഘ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് റെയ്ച്ചൽ എന്നാണ്.

ദേവ്ദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ഈ ചിത്രത്തിന്റെ സ്ക്രീൻപ്ലേ തയ്യാറാക്കിയത്. അമൽ നീരദ് തന്നെ നിർമ്മിക്കുന്ന ചിത്രം
ഫെബ്രുവരി 24ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്.

‘കുറുപ്പ്’ തന്ന വാച്ചും കെട്ടി വീലിലെ ‘മിന്നൽ മുരളി’യെ കണ്ട് ടോവിനോ…

ചിരിച്ച് രസിപ്പിക്കാൻ ലാൽ-പൃഥ്വി ടീമിന്‍റെ ‘ബ്രോ ഡാഡി’; ടീസർ എത്തി…