‘കുറുപ്പ്’ തന്ന വാച്ചും കെട്ടി വീലിലെ ‘മിന്നൽ മുരളി’യെ കണ്ട് ടോവിനോ…
ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യ്ക്ക് വലിയ സ്വീകാര്യത ആണ് പ്രേക്ഷകർ നൽകുന്നത്. നെറ്റ്ഫ്ലിക്സിൽ ആറ് ഭാഷകളിൽ എത്തിയ ‘മിന്നൽ മുരളി’ ആരാധകരുടെ പ്രിയ ചിത്രമായി മാറി കഴിഞ്ഞു.
ഡിസംബർ 24ന് റിലീസിനോട് അനുബന്ധിച്ച് ദുബായിൽ മിന്നൽ മുരളിയുടെ പ്രൊമോഷൻ നടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഒബ്സെർവഷൻ വീലിൽ (ഐൻ ദുബായ്) മിന്നൽ കാഴ്ചകൾ ഒരുക്കിയാണ് നെറ്റ്ഫ്ലിക്‌സ് ഈ പ്രൊമോഷന്‍ സമാനതകള്‍ ഇല്ലാത്ത ഒന്നാക്കി മാറ്റിയത്. ഈ കാഴ്ച കാണാൻ ടോവിനോയും ബേസിലും അടങ്ങുന്ന മിന്നൽ മുരളിയുടെ ടീം ദുബായിൽ എത്തിയിരുന്നു. ഒരു വ്ലോഗ് വിഡിയോ പോലെ പ്രേക്ഷകർക്ക് മുന്നിൽ അന്നത്തെ കാഴ്ചകൾ അവതരിപ്പിക്കുക ആണ് ടോവിനോ. വീഡിയോ കാണാം:
കുറുപ്പ് (ദുൽഖർ) മിന്നൽ മുരളിയ്ക്ക് ഗിഫ്റ്റ് നൽകിയ വാച്ച് കെട്ടിയാണ് വീലിലെ ദൃശ്യങ്ങൾ കാണാൻ ടോവിനോ പുറപ്പെട്ടത്. ഒപ്പം കാറിൽ സംവിധായകൻ ബേസിൽ ജോസഫിനെയും കാണാം. ശേഷം മിന്നൽ മുരളി ടീമിനൊപ്പം ഇരുവരും ആ അത്ഭുത കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
അതേ സമയം, മലയാള സിനിമക്ക് തന്നെ അഭിമാനം ആകുകയാണ് മിന്നൽ മുരളി. മറ്റ് ഭാഷകളിൽ നിന്നുള്ള പ്രേക്ഷകരും ചിത്രത്തെ സ്വീകരിച്ചിരിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ്.