ചിരിച്ച് രസിപ്പിക്കാൻ ലാൽ-പൃഥ്വി ടീമിന്റെ ‘ബ്രോ ഡാഡി’; ടീസർ എത്തി…

പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഒടിടി റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം ഹോട്ട്സ്റ്റാർ ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.
ഇപ്പോളിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. ഒരു കോമഡി ഡ്രാമ ആയി ഒരുക്കിയ ഈ ചിത്രത്തിന്റെ 1 മിനിറ്റ് 16 സെക്കൻഡ് ദൈര്‍ഘ്യമുള്ള ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. ടീസർ കാണാം:
മോഹൻലാലിന് ഒപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ്, ഉണ്ണി മുകുന്ദൻ, കനിഹ, സൗബിൻ ഷാഹിർ എന്നിവർ ആണ് മറ്റ് താരങ്ങൾ.