തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികാ വേഷത്തിൽ ബാഹുബലി താരം എത്തും!
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ‘യാത്ര’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുക ആണ് മമ്മൂട്ടി. മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ആർ റെഡ്‌ഡിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം മഹി വി രാഘവ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോളിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ നായികയെ പ്രഖ്യാപിച്ചിരിക്കുക ആണ്.
ആശ്രിത വേമുഗന്തി ആണ് മമ്മൂട്ടിയുടെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. മമ്മൂട്ടി വൈ എസ് ആർ ആകുമ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യാ വേഷത്തിൽ ആണ് ആശ്രിത എത്തുന്നത്. ബാഹുബലിയിലെ ശ്രദ്ധേയമായ ഒരു വേഷം കൈകാരം ചെയ്ത താരം ആണ് ആശ്രിത. അനുഷ്ക ഷെട്ടി അവതരിപ്പിച്ച ദേവസേനയുടെ ചേട്ടത്തി വേഷം ആണ് താരം ബാഹുബലിയിൽ കൈകാരം ചെയ്തത്.
ചിത്രത്തിലെ മറ്റൊരു കഥാപാത്രമായി ഭൂമിക ചൗള എത്തും. വൈ എസ് ആറിന്‍റെ മകളുടെ വേഷം ആണ് ഭൂമിക അവതരിപ്പിക്കുന്നത്. യാത്രയുടെ പോസ്റ്റർ മുൻപ് പുറത്തിറങ്ങിയിരുന്നു. വൻ ശ്രദ്ധ പോസ്റ്റർ നേടിയെടുക്കുകയും ചർച്ചയാകുകയും ചെയ്തിരുന്നു.