in

‘പറവ’ ഡിവിഡി റിലീസ് പ്രഖ്യാപിച്ചു; ആവേശത്തില്‍ ആരാധകര്‍!

‘പറവ’ ഡിവിഡി റിലീസ് പ്രഖ്യാപിച്ചു; ആവേശത്തില്‍ ആരാധകര്‍!

ഒരുപക്ഷെ ഈ അടുത്തകാലത്ത് ഒരു മലയാള സിനിമയുടെയും ഡിവിഡി റിലീസ് ചെയ്യാൻ വേണ്ടി മലയാള സിനിമാ പ്രേമികൾ ഇത്രയധികം കാത്തിരുന്നിട്ടുണ്ടാവില്ല. സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിന്‍റെ ഡിവിഡി റിലീസിന് വേണ്ടിയാണ് ആരാധകരും സിനിമാ പ്രേമികളും ഒരുപാട് മാസങ്ങൾ ആയി കാത്തിരിക്കുന്നത്. പല തവണ ഓരോ റിലീസ് ഡേറ്റ് വന്നെങ്കിലും, അന്നൊന്നും ഈ ചിത്രത്തിന്‍റെ ഡിവിഡി വിപണിയിൽ എത്തിയില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഏതായാലും ഈ മാസം മുപ്പതാം തീയതി പറവയുടെ ഡിവിഡി ഒഫീഷ്യൽ ആയി റിലീസ് ചെയ്യുമെന്ന് അറിയിപ്പ് വന്നു കഴിഞ്ഞു.

ദുൽഖർ സൽമാൻ, സൗബിൻ ഷാഹിർ, സിദ്ദിഖ്, പറവ ഒഫീഷ്യൽ ഫേസ്ബുക് പേജ് എന്നിവ ഈ അറിയിപ്പുമായി പോസ്റ്റ് ഇട്ടു കഴിഞ്ഞു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ വാനോളം ഏറ്റു വാങ്ങിയ ഈ ചിത്രം കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നുമായിരുന്നു.

ഏകദേശം ഇരുപതു കോടി രൂപയ്ക്കു മുകളിൽ കേരളത്തിൽ നിന്ന് മാത്രം കളക്ഷൻ നേടി ഈ ചിത്രം. പ്രശസ്ത നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രണ്ടു ബാലതാരങ്ങളും ഒരു കൂട്ടം യുവ താരങ്ങളുമാണ് പ്രധാന വേഷത്തിൽ എത്തിയത്. യുവ താരം ദുൽകർ സൽമാൻ 25 മിനിറ്റോളം നീളുന്ന അതിഥി വേഷത്തിലും എത്തി ഈ ചിത്രത്തിൽ.

അൻവർ റഷീദും ഷൈജു ഉണ്ണിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് സൗബിൻ ഷാഹിറും മുനീർ അലിയും ചേർന്നാണ്. യുവ നടന്മാരായ ഷെയിൻ നിഗം, അർജുൻ ഹരിശ്രീ അശോകൻ, സിനിൽ സൈനുദീൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ വില്ലൻ വേഷത്തിലും എത്തി. റെക്സ് വിജയൻ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ശ്രിന്ദ, സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികാ വേഷത്തിൽ ബാഹുബലി താരം എത്തും!

ഫിദൽ കാസ്ട്രോ ആയി മമ്മൂട്ടി; ഇതാ കോരിത്തരിപ്പിക്കുന്ന ഒരു ഗംഭീര ഫാൻ മെയ്ഡ് പോസ്റ്റർ!