in

പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രത്തിൽ അഭിനയിക്കാൻ ആ പെൺകുട്ടിയ്ക്ക് അവസരം!

പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രത്തിൽ അഭിനയിക്കാൻ ആ പെൺകുട്ടിയ്ക്ക് അവസരം!

പഠനത്തിനും കുടുംബത്തിനെ പോറ്റാനായും കോളേജ് യൂണിഫോമിൽ തന്നെ മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടി മലയാള സിനിമയിലേക്ക് എത്തുന്നു. ഹനനിന്റെ ദുരിതങ്ങൾ അറിഞ്ഞ സംവിധായകൻ അരുൺ ഗോപി ആണ് തന്റെ പുതിയ ചിത്രത്തിൽ ഹാനാനിന് അഭിനയിക്കാൻ അവസരം ഒരുക്കുന്നത്.

പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് അരുൺ ഗോപിയുടെ പുതിയ ചിത്രം. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒരു മികച്ച വേഷം ഹനാനിനു നൽകും എന്നാണ് അരുൺ അറിയിച്ചിരിക്കുന്നത്. അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റ് ആയുമൊക്കെ ഹനാൻ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ മാണി പല പ്രോഗ്രാമുകളിലും ഹനാനിനു അവസരം നൽകിയിരുന്നു.

സോഷ്യൽ മീഡിയ മുഴുവൻ ഹനാനിനെ പറ്റി ആണ് ഇപ്പോൾ സംസാരിക്കുന്നത്. പ്രണവ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കൊടുക്കാം എന്ന അരുൺ ഗോപിയുടെ വാഗ്ദാനവും പ്രശംസ നേടുന്നു. ഇനി ഈ പെൺകുട്ടിയെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുക ആണ് സോഷ്യൽ മീഡിയ.

പ്ലസ്‌ടു വരെ ട്യൂഷൻ എടുത്തും മുത്തുമാലകൾ ഉണ്ടാക്കി വിറ്റും ആയിരുന്നു വീട്ടുചിലവിനും പഠനത്തിനും ഹനാൻ പണം കണ്ടെത്തിയത്. ഇങ്ങനെ സമ്പാദിച്ച പണവുമായി തുടർപഠത്തിനായി പിന്നീട് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് താമസം മാറ്റി. ഇപ്പോൾ മൂന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥി ആണ് ഈ പെൺകുട്ടി. മീൻ വില്പനയും പഠനവുമായി മുന്നോട്ടു പോകുമ്പോൾ ആണ് മാധ്യമങ്ങളിൽ വാർത്ത വരുന്നതും ഇപ്പോൾ സിനിമയിൽ അവസരം ലഭിക്കുന്നതും.

ബിജു മേനോന്‍റെ ‘പടയോട്ടം’ ടീസർ പൃഥ്വിരാജ് പുറത്തിറക്കി

‘ഒരു യമണ്ടൻ പ്രേമകഥ’യില്‍ ദുൽഖര്‍ സല്‍മാന് രണ്ടു നായികമാർ