‘ഒരു യമണ്ടൻ പ്രേമകഥ’യില്‍ ദുൽഖര്‍ സല്‍മാന് രണ്ടു നായികമാർ

0

‘ഒരു യമണ്ടൻ പ്രേമകഥ’യില്‍ ദുൽഖര്‍ സല്‍മാന് രണ്ടു നായികമാർ

അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിൽ ആയിരുന്ന ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് തിരികെ വന്നിരിക്കുക ആണ്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ ആണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ദുൽഖറിന് രണ്ടു നായികമാർ ഉണ്ടാകും.

നിഖിലാ വിമലും സംയുക്ത മേനോനും ആണ് ചിത്രത്തിൽ നായികമാർ ആകുന്നത്. അരവിന്ദന്‍റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരം ആണ് നിഖില. കൂടാതെ സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശനിൽ ഫഹദ് ഫാസിലിന്‍റെ നായികയായും നിഖില അഭിനയിച്ചു വരിക ആണ്. തീവണ്ടി, ലില്ലി തുടങ്ങിയ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ നായിക ആണ് സംയുക്ത മേനോൻ.

കട്ടപ്പനയിലെ ഹൃതിക് റോഷൻ, അമർ അക്ബർ അന്തോണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കൾ വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ട് ആയ ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിൽ ഒരു പൈന്ററുടെ വേഷത്തിൽ ആണ് ദുൽഖർ സൽമാൻ എത്തുന്നത്. സലിം കുമാർ, സൗബിൻ ഷാഹിർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുക ആണ്.