in

കോടികളുടെ മണികിലുക്കം; റോഷാക്കിന്റെ മൂന്ന് ദിവസ കളക്ഷന്‍ വെളിപ്പെടുത്തി ആന്റോ ജോസഫ്

കോടികളുടെ മണികിലുക്കം; റോഷാക്കിന്റെ മൂന്ന് ദിവസ കളക്ഷന്‍ വെളിപ്പെടുത്തി ആന്റോ ജോസഫ്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്ക് കഴിഞ്ഞ വെള്ളിയാഴ്ച ആണ് തീയേറ്ററുകളിൽ എത്തിയത്. ഭൂരിപക്ഷം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തയ ചിത്രം ബോക്സ് ഓഫീസിൽ ആകട്ടെ മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്. മൂന്ന് ദിവസത്തെ വീക്കെൻഡ് റൺ പൂർത്തിയാക്കിയിരിക്കുക ആണ് ചിത്രമിപ്പോൾ. ഈ ചിത്രത്തിന്റെ വീക്കെൻഡ് കളക്ഷൻ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ ആന്റോ ജോസഫ് വെളിപ്പെടുത്തിയിരിക്കുക ആണ്.

മൂന്ന് ദിവസം കൊണ്ട് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് മാത്രം 9.75 കോടി ഗ്രോസ് കളക്ഷൻ നേടി എന്നാണ് ആന്റോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. കൂടാതെ, എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ‘റോഷാക്’ എന്നും ആന്റോ പറയുന്നു.

പുതിയ വഴികൾ വന്നതിന് ശേഷം തിരക്കുകൾ ഒഴിഞ്ഞ പാതയിൽ റോഷാക്ക് കാരണം തിരക്കുകൾ ആകുക ആണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപെടുന്നു. നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ് ആണെന്ന് പറഞ്ഞ ആന്റോ സിനിമ നിർമ്മിക്കാൻ കാണിച്ച ധൈര്യത്തെയും അദ്ധേഹത്തിന്റെ അഭിനയത്തെയും പ്രശംസിക്കുകയും ചെയ്തു. ആന്റോയുടെ ഫ്‌ബി പോസ്റ്റ്:

പക്കാ എന്റർടൈനറുമായി ശിവകാർത്തികേയൻ വീണ്ടും; ‘പ്രിൻസ്’ ട്രെയിലർ എത്തി…

ബേസിലിന്‍റെ ഹിറ്റ് ചിത്രം ‘പാൽത്തു ജാൻവർ ഇനി ഒടിടിയിൽ; റിലീസ് തീയതി പുറത്ത്…