in

“കഥകൾ പറയുന്ന മൂന്ന് പോസ്റ്ററുകൾ”, ആകാംക്ഷ നിറച്ച് ‘ലിയോ’ വരുന്നു…

“കഥകൾ പറയുന്ന മൂന്ന് പോസ്റ്ററുകൾ”, ആകാംക്ഷ നിറച്ച് ‘ലിയോ’ വരുന്നു…

ദളപതി വിജയെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. ഓരോ ദിവസവും ചിത്രത്തിൻ്റെ ഓരോ പോസ്റ്ററുകൾ പുറത്തിറക്കി കഥയുടെ ചില സൂചനകൾ നൽകുകയാണ് അണിയറപ്രവർത്തകർ ഇപ്പൊൾ. മൂന്ന് ഭാഷകളിലായി മൂന്ന് പോസ്റ്ററുകൾ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഥയുടെ പുരോഗതിയെ കുറിച്ചുള്ള സൂചനകൾ ആണ് പോസ്റ്ററും ഒപ്പമുള്ള കാപ്ഷനുകളും നൽകുന്നത്.

“ശാന്തത പാലിക്കുക, യുദ്ധം ഒഴിവാക്കുക” എന്ന അർത്ഥം വരുന്ന കാപ്ഷൻ ആണ് ആദ്യം റിലീസ് ചെയ്ത തെലുങ്ക് പോസ്റ്ററിൽ ഉള്ളത്. കഥയുടെ പ്രാരംഭത്തിൽ സംഘർഷം അല്ലെങ്കിൽ ഏറ്റുമുട്ടൽ ഒഴിവാക്കുന്ന നായകനെ ആണ് സൂചിപ്പിക്കുന്നത് എന്ന് കരുതാം. അവിടെ വിജയ് അവതരിപ്പിക്കുന്ന നായകൻ ഒരു യുദ്ധത്തിലോ സംഘർഷത്തിലോ അകപ്പെടാതിരിക്കാൻ ശ്രമിക്കുന്നുണ്ടാകാം.

രണ്ടാമത് പുറത്തിറങ്ങിയ കന്നഡ പോസ്റ്ററിൻ്റെ കാപ്ഷൻ “ശാന്തത പാലിക്കുക, രക്ഷപ്പെടാൻ പദ്ധതിയിടുക” എന്ന അർത്ഥം വരുന്ന ഒന്നായിരുന്നു. ആഖ്യാനത്തിലെ ഒരു മാറ്റത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്. യുദ്ധം ഒഴിവാക്കലിൽ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രണത്തിലേക്ക് നായക കഥാപാത്രം സാഹചര്യങ്ങൾ മാറുന്നത് അനുസരിച്ച് നീങ്ങുന്നു എന്നത് ആണ് ഇത് സൂചിപ്പിക്കുന്നത് എന്ന് അനുമാനിക്കാം.

മൂന്നാമത്തെ തമിഴ് പോസ്റ്ററിൻ്റെ കാപ്ഷൻ “ശാന്തത പാലിക്കുക, യുദ്ധത്തിന് തയ്യാറാകുക” എന്നാണ്. ഏറ്റവും തീവ്രവും കഥയിലെ ഒരു സുപ്രധാന വഴിത്തിരിവിനെയും ആണ് ഈ പോസ്റ്റർ സൂചിപ്പിക്കുന്നത്. പോരാട്ടം ഒഴിവാക്കലും രക്ഷപ്പെടൽ ആസൂത്രണവും ഓകെ മുൻപ് ചെയ്ത നായകൻ ഒരു പൂർണ്ണമായ യുദ്ധത്തിന് തയ്യാറെടുക്കുന്നതിലേക്കുള്ള പരിവർത്തനത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്. ആയുധം മൂർച്ച കൂട്ടുന്ന വിജയുടെ നായക കഥാപാത്രത്തെ ആണ് ഈ പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

അതേസമയം, എ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ഇംഗ്ലീഷ് ചിത്രത്തിൻ്റെ റീമേക്ക് ആണ് ലിയോ എന്ന റൂമറുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഒകോട്ബർ 19ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ബോക്സ് ഓഫീസിൽ ‘ജവാൻ’ തരംഗം തുടരുന്നു; 850 കോടി കളക്ഷനും മറികടന്നു കുതിക്കുന്നു…

ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒടിടിയിൽ എത്തി…