ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒടിടിയിൽ എത്തി…
കോവിഡിന് ശേഷം ആദ്യമായി തിയേറ്റർ റിലീസ് ആയി ഒരു ദിലീപ് ചിത്രം എത്തിയത് ഈ വർഷം ജൂലൈയിൽ ആയിരുന്നു. റാഫി സംവിധാനം ചെയ്ത വോയ്സ് ഓഫ് സത്യനാഥൻ ആയിരുന്നു ഈ ചിത്രം. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം തുടങ്ങിയ എവർഗ്രീൻ ഹിറ്റുകൾ ഒരുക്കിയ റാഫി ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ മറ്റൊരു ഹിറ്റ് കൂടി പിറന്നു. ഈ ചിത്രം ഇപ്പൊൾ ഡിജിറ്റൽ റിലീസ് ആയി ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുകയാണ്. മനോരമ മാ ആണ് ചിത്രം റിലീസ് ആയിരിക്കുന്നത്.
റാഫി തന്നെ തിരക്കഥ രചിച്ച ചിത്രത്തിൽ ദിലീപിന് ഒപ്പം ജോജു ജോർജ്, വീണ നന്ദകുമാർ, ജഗപതി ബാബു, അനുപം ഖേർ, സിദ്ധിഖ്, വിജയരാഘവൻ, ജോണി ആൻ്റണി, അലൻസിയർ, ജൂഡ് ആൻ്റണി ജോസ്, രമേശ് പിഷാരടി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രമാണ്. എൻ എം ബാദുഷ, ശിനോയ് മാത്യൂ, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ട്രെയിലർ: