in

“പുഷ്പയുടെ ഒരു തോളിന് ചരിവ് ഉണ്ട്, മോഹൻലാൽ ഫാൻ ആണോ”, ചോദ്യത്തിന് അല്ലു അർജൂന്‍റെ മറുപടി…

“പുഷ്പയുടെ ഒരു തോളിന് ചരിവ് ഉണ്ട്, മോഹൻലാൽ ഫാൻ ആണോ”, ചോദ്യത്തിന് അല്ലു അർജൂന്‍റെ മറുപടി…

ഒരു മലയാള സിനിമയിൽ പോലും അഭിനയിക്കാതെ മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളായി മാറിയ ആളാണ് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് മല്ലു അർജുൻ എന്നൊരു വിശേഷണം കൂടി ആരാധകർ നൽകാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പ തീയേറ്ററുകളിൽ എത്തുക ആണ്.

ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രെസ്സ് മീറ്റ് മലയാളം മാധ്യമ പ്രവർത്തകർക്കായി നടന്നിരുന്നു. പ്രെസ് മീറ്റിൽ ഉയർന്ന ഒരു ചോദ്യത്തിന് അല്ലു അർജുൻ നൽകിയ മറുപടി ആണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്.

പുഷ്പ എണ്ണക് ചുത്രത്തിലെ അല്ലു അർജുന്റെ കഥാപാത്രം തോൾ ഒന്ന് ചരിച്ച് ട്രെയിലറിൽ കാണാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ ഒരു ചോദ്യം ചോദിച്ചു, അതിന് അല്ലു അർജുൻ പറഞ്ഞ മറുപടി ആണ് ആരാധകർ ഏറ്റെടുത്തത്. പുഷ്പരാജ് മോഹൻലാൽ ഫാൻ ആണോ എന്നായിരുന്നു ചോദ്യം. അല്ലു അർജുൻ നൽകിയ മറുപടി ഇങ്ങനെ:

“മോഹൻലാലിനെ ഇഷ്ടപ്പെടാത്ത ഒരു സൗത്ത് ഇന്ത്യൻ ആക്ടറും കാണില്ല. അവരെ കണ്ട് ആണ് ഞങ്ങൾ എല്ലാവരും വളർന്നത്. ഞാൻ കുട്ടി ആയിരുന്നപ്പോൾ കണ്ട സൂപ്പർതാരങ്ങൾ ആണ് ഇവർ. അത് കൊണ്ട് അവരെ ഇഷ്ടപ്പെടാതെ ഇരിക്കാൻ ഒരു കാരണവും ഇല്ല.”

വർഷങ്ങൾക്ക് മുൻപ് തന്നെ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനോടുള്ള ആരാധന അല്ലു അർജുൻ പല അവസരങ്ങളിലും വ്യക്തമാക്കിയിരുന്നു. അപ്പോൾ എല്ലാം മലയാളികൾ ആവേശത്തോടെ ആണ് അല്ലു അർജുന്റെ വാക്കുകളെ സ്വീകരിച്ചത്. ഇപ്പോളും അതിന് മാറ്റമില്ല. ഈ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുക ആണ്.

അതേ സമയം, അല്ലു അർജുൻ ചിത്രം പുഷ്പരാജ് പാൻ ഇന്ത്യൻ റിലീസ് ആയി നാളെ തീയേറ്ററുകളിൽ എത്തും. രാശ്മിക മന്ദന നായിക ആകുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങൾ ആയി ഒരുക്കുന്ന ചിത്രങ്ങളുടെ സംവിധായകൻ സുകുമാർ ആണ്.

വീഴ്ച മുതൽ ഉയർത്തെഴുന്നേൽപ്പ് വരെ സാഹസികത; വലിമൈ മേക്കിങ് വീഡിയോ…

അജാസ് ആയി സൗബിൻ ഷാഹിർ; ഭീഷ്മ പർവ്വം ക്യാരക്ടർ പോസ്റ്റർ…